Posted On
date_range Updated On
date_range സാംസങിൻെറ മടക്കാവുന്ന ഫോൺ ഇന്ത്യയിൽ; വില 1,64,999 രൂപ
നിരവധി കാലതാമസങ്ങൾക്ക് ശേഷം സാംസങ്ങിൻെറ മടക്കാവുന്ന ഫോൺ ഗാലക്സി ഫോൾഡ് ഇന്ത്യയിലെത്തി. 1,64,999 രൂപയാണ് ഇന്ത്യയിലെ വില. ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ മടക്കുന്ന സ്മാർട്ട്‌ഫോണാണിത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഗാലക്സി ഫോൾഡ് ആഗോള വിപണിയിലെത്തിയത്. ഏപ്രിലിൽ ഫോൺ ചില ഉപഭോക്താകൾക്ക് കൈമാറിയെങ്കിലും ഹാർഡ്വെയർ തകരാറുകൾ കണ്ടെത്തിയതോടെ വിപണിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു.
കൂടുതൽ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് ഗാലക്സി ഫോൾഡ് വീണ്ടും വിപണിയിലെത്തിയിരിക്കുന്നത്. ഫോണിന് സുരക്ഷ നൽകുന്ന പ്രത്യേക ലെയറിൻെറ നീളം പുതിയ ഫോണിൽ സാംസങ് വർധിപ്പിച്ചിട്ടുണ്ട്. പ്രൊട്ടക്ടീവ് കാപ്പുകളുടെ ദൃഢതയും കൂട്ടി. ഈ രീതിയിൽ ഫോണിന് അധിക സുരക്ഷ നൽകുന്ന ഘടകങ്ങളാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.