Posted On
date_range Updated On
date_range 509 രൂപക്ക് 224 ജി.ബി ഡാറ്റയുമായി ജിയോ
മുംബൈ: ജിയോയുടെ വൈ-ഫൈ ഡിവൈസായ ജിയോ-ഫൈ ഉപഭോക്താകൾക്കായി കമ്പനി പുതിയ ഒാഫർ അവതരിപ്പിച്ചു. ജിയോ-ഫൈ ഉപഭോക്താകൾക്ക് 509 രൂപയുടെ റീചാർജിൽ 224 ജി.ബി ഡാറ്റയാണ് നൽകുന്നത്. ജിയോയുടെ വൈ-ഫൈ ഉപയോഗിക്കുന്നവരെ പരമാവധി പിടിച്ച് നിർത്തുന്നതിനായാണ് കമ്പനി പുതിയ ഒാഫർ അവതരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 309 രൂപക്ക് മൂന്ന് മാസത്തേക്ക് ജിയോ നൽകിയ സൗജന്യ സേവനം ജൂലൈ 31ന് അവസാനിക്കും.
കഴിഞ്ഞ സെപ്തംബറിലാണ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. ആദ്യത്തെ ആറ് മാസത്തേക്കാണ് ജിയോ സൗജന്യ സേവനം നൽകിയത്. പിന്നീട് സമ്മർ സർപ്രെസ്, ധൻ ധനാ നൻ തുടങ്ങിയ ഒാഫറുകളിലൂടെ ജിയോ അൺലിമിറ്റഡ് സേവനം നീട്ടി നൽകുകയായിരുന്നു. പ്രതിദിനം 4ജി വേഗതയിൽ ഒരു ജി.ബി ഡാറ്റ, അൺലിമറ്റഡ് കോളുകൾ, എസ്.എം.എസ്, ജിയോ ആപ്സ് സേവനം എന്നിവയാണ് കമ്പനി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.