പുതുവർഷത്തിൽ ഇന്ത്യൻ സ്മാർട്ഫോൺ വിപണി തീവ്രമായ മത്സരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആഗോളതലത്തി ൽ ഗാലക്സി എസ് സീരീസിലും നോട്ട് സീരീസിലും റെക്കോർഡ് വിൽപന നടത്താറുള്ള സാംസങ് അവരുടെ വീക്നെസ്സായ ബജറ് റ് സീരീസിലേക്ക് എം10, എം20, എം30, എന്നീ മോഡലുകൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം നേടിക്കൊണ ്ടിരിക്കേ ഷവോമിയിൽ നിന്നും സ്വതന്ത്രമായ റെഡ്മി ദിവസങ്ങൾക്ക് മുമ്പ് ഏറ്റവും പുതിയ അവതാരത്തെ മാർക്കറ്റിൽ അവതരിപ്പിച്ചു.
ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ബി.ബി.കെ ഇലക്ട്രോണിക്സ് അവരുടെ ഒപ്പോ, വിവോ, വൺ പ ്ലസ് എന്നീ ബ്രാൻറുകൾക്ക് പുറമേ പുതിയ സബ് ബ്രാൻറ് കൂടി അവതരിപ്പിച്ചു. റിയൽമി എന്ന പേരിൽ ഇന്ത്യയിൽ മാത്രമാ യി അവതരിപ്പിച്ച ബ്രാൻറ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ മാർക്കറ്റുണ്ടാക്കിയ കമ്പനികളിലൊന് നായി മാറി. കഴിഞ്ഞ വർഷം സ്മാർട്ഫോൺ വിപണിയിൽ ഷവോമിക്ക് ഏറ്റവും വലിയ തലവേദനയും റിയൽമിയായിരുന്നു.
കഴിഞ്ഞ വർഷം റിയൽമി 1, റിയൽ മി 2, റിയൽമി 2 പ്രോ, റിയൽമി സി1, റിയൽമി യു1 എന്നീ സ്മാർട്ഫോണുകളാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇവയിൽ എല്ലാ ഫോണുകളും ബെസ്റ്റ് സെല്ലറുകളായിരുന്നു. എന്നാൽ ഇൗ വർഷാരംഭത്തിൽ തന്നെ ഷവോമി അവരുടെ കരുത്തനായ റെഡ്മി നോട്ട് 7 സീരീസ് അവതരിപ്പിച്ചത് മറ്റ് കമ്പനികൾക്കെന്ന പോലെ റിയൽമിക്കും തിരിച്ചടിയായി. റെഡ്മി ലോഞ്ചിന് ദിവസങ്ങൾക്കകം റിയൽമി അവരുടെ പുതിയ അവതാരവുമായി എത്തി.
റിയൽമി 3 അഥവാ മികച്ച ബാറ്ററിയും ഡിസൈനും പെർഫോമൻസും
4230 എം.എ.എച്ച് ബാറ്ററി. റിയൽമി 3യുടെ ലോഞ്ചിങ്ങിൽ കയ്യടി നേടിയ പ്രധാന സവിശേഷത. രണ്ട് ദിവസത്തോളം നീണ്ട് നിൽക്കുന്ന ബാറ്ററി തന്നെയാണ് റിയൽമി 3യുടെ സുപ്രധാന വിശേഷം. എന്നാൽ യു.എസ്.ബി ടൈപ് സി പോർട്ടിന് പകരം മൈക്രോ യു.എസ്.ബി ചാർജിങ് പോർട്ട് നൽകിയത് മാർക്കറ്റിൽ റിയൽമിക്ക് നേരിയ തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം. റെഡ്മി അവരുടെ 7 സീരീസ് ഫോണുകളിൽ ടൈപ് സിയും ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിട്ടുണ്ട് എന്നത് ഒാർക്കാം.
കൂടെ മീഡിയ ടെക് ഹീലിയോ പി70 12 നാനോമീറ്റർ പ്രൊസസറും കൂടി ചേരുേമ്പാൾ ഫോണിന് മികച്ച പ്രകടനവും ലഭിക്കുന്നു. നേരത്തെ റിയൽമി അവരുടെ യു1 എന്ന മോഡലിനും പി70 എന്ന കരുത്തേറിയ പ്രൊസസറായിരുന്നു ഉപയോഗിച്ചത്. ആൻഡ്രോയ്ഡ് വേർഷൻ 9.0 അടങ്ങിയ കളർ ഒാഎസ് 6.0. ഒാപറേറ്റിങ് സിസ്റ്റം, കൂടെ ഗൂഗിൾ ലെൻസ്, കാമറ 2എ.പി.െഎ, ബൂട്ട്ലോഡർ അൺലോക്ഡ് എന്നീ സംവിധാനങ്ങളും മുൻ മോഡലുകളെ അപേക്ഷിച്ച് റിയൽമി 3യിൽ ലോഞ്ചിങ് സമയത്ത് തന്നെ ഉൾപെടുത്തിയിട്ടുണ്ട്.
മനോഹരമായ 3ഡി ഗ്രേഡിയൻറ് യുനിബോഡി ഡിസൈനാണ് പുതിയ ഫോണിന് റിയൽമി നൽകിയത്. ഡൈനാമിക് ബ്ലാക്, റേഡിയൻറ് ബ്ലൂ, ക്ലാസിക് ബ്ലാക് എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്. 15.8 സെ.മി (6.2 ഇഞ്ച്) വാട്ടർ ഡ്രോപ് നോച്ചുള്ള എച്ച്.ഡി ഡിസ്പ്ലേ. നൈറ്റ് സ്കേപ്, ക്രോമ ബൂസ്റ്റ് എന്നിവയടങ്ങിയ (എഫ്1.8 അപെർച്ചർ) 13 മെഗാപിക്സൽ + 2 മെഗാ പിക്സൽ (ഡെപ്ത് സെൻസർ) ഇരട്ട പിൻകാമറകൾ. 13 മെഗാ പിക്സൽ മുൻ കാമറ എന്നിവയാണ് കാമറ വിശേഷം. 3/32 ജീബി, 4/64 ജീബി എന്നീ വകഭേദങ്ങളിൽ ഫോൺ ലഭ്യമാവും.
വില വിവരങ്ങൾ
3/32 ജീബി വകഭേദത്തിന് കേവലം 8,999 രൂപ നൽകിയാൽ മതിയാകും. 4/64 ജീബി മോഡലിനാകെട്ട 10,999 രൂപയുമാണ് വില. ഷവോമി അവരുടെ കരുത്തുറ്റ റെഡ്മി നോട്ട് 7, 7 പ്രോ എന്നീ മോഡലുകൾക്ക് 9999 രൂപ മുതലാണ് വിലയിട്ടിരിക്കുന്നത്. റെഡ്മി നോട് 7ഉമായി താരതമ്യം ചെയ്യുേമ്പാൾ റിയൽമി 3, ബാറ്ററി, പ്രൊസസർ ഡിപ്പാർട്ട്മെൻറുകളിൽ മികച്ച് നിൽക്കുന്നുണ്ടെങ്കിലും, കാമറ, ഡിസ്പ്ലേ എന്നീ ഫീച്ചറുകളിൽ റിയൽമിയേക്കാൾ ഏറെ മുന്നിലാണ് അവർ. റിയൽമി അവരുടെ 3 പ്രോ എന്ന മോഡലിൽ ഇൗ രണ്ട് പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് കരുതുന്നത്.
The night shots on #realme3 are clearly the best in this price segment. See for yourself. #PowerYourStyle pic.twitter.com/DWTFi32NII
— Realme (@realmemobiles) March 4, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.