Posted On
date_range Updated On
date_range ഐഫോൺ മോഡലുകൾക്ക് വൻ വിലക്കിഴിവുമായി ആപ്പിൾ
ഐഫോൺ 11 സീരിസ് അവതരിപ്പിച്ചതിന് പിന്നാലെ പഴയ മോഡലുകൾക്ക് വൻ വിലക്കിഴിവുമായി ആപ്പിൾ. ഐഫോൺ XR, ഐഫോൺ XS, ഐഫോൺ 7 തുടങ്ങിയ മോഡലുകളാണ് ഓഫർ വിലയിൽ ആപ്പിൾ വിറ്റഴിക്കുന്നത്.
76,900 രൂപക്ക് ആപ്പിൾ പുറത്തിറക്കിയ ഐഫോൺ XRന് 49,900 രൂപയാണ് വില. 89,900 രൂപയിലാണ് XSൻെറ വില തുടങ്ങുന്നത്. XSൻെറ 256 ജി.ബി പതിപ്പിന് 1,03,900 രൂപയും നൽകണം.
ഐഫോൺ 8 പ്ലസിൻെറ 64 ജി.ബി വേരിയൻറിന് 49,900 രൂപയാണ് വില. ഐഫോൺ8 64 ജി.ബി മോഡലിന് 39,900 രൂപയും നൽകണം. ആപ്പിളിൻെറ പഴയ തലമുറ ഫോണുകളായ ഐഫോൺ 7 32 ജി.ബി, 128 ജി.ബി മോഡലുകൾക്ക് യഥാക്രമം 29,900, 34,900 എന്നിങ്ങനെയാണ് വില. 7 പ്ലസിൻെറ 32 ജി.ബി മോഡലിന് 37,900 രൂപയും 128 ജി.ബിക്ക് 42,900 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.