സ്മാർട്ട് ഫോണുകൾ വിറ്റഴിയാൻ ഇരട്ട കാമറകളും ബാക്ഗ്രൗണ്ട് ബ്ലർ ചിത്രങ്ങളും നിർബന്ധമാണിപ്പോൾ. പ്രമുഖ ബ്രാൻറുകൾ അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലും മിഡ് റേഞ്ച് ഫോണുകളിലും ഇത്തരത്തിൽ ഹാർഡ്വെയർ, സോഫ്റ്റ്വെയർ സംവിധാനത്തിലൂടെ കാമറകളിൽ നൂതന ഫീച്ചറുകൾ നൽകിയാണ് വിപണി പിടിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ വൺപ്ലസ് 5ലാണ് ആദ്യമായി കമ്പനി ഇരട്ടകാമറകൾ പരീക്ഷിച്ചത്. അതിൽ മനോഹരമായ പോർട്രെയിറ്റ് ചിത്രങ്ങൾ എടുക്കാനായുള്ള സംവിധാനവും ഒരുക്കിയിരുന്നു. അത് 5ടിയിലും ഏറ്റവും പുതിയ വൺപ്ലസ് 6ലും തുടരുന്ന കാഴ്ചയും നാം കണ്ടു.
വൺപ്ലസ് 5ടിയിലെ പോർട്രെയിറ്റ് ഷോട്ട്
മുൻകാമറയിൽ ഇത്തരത്തിൽ ബാക്ഗ്രൗണ്ട് ബ്ലർ ചിത്രങ്ങളെടുക്കാൻ വൺപ്ലസ് 6ൽ മാത്രമായി ഒരു സോഫ്റ്റ്വയർ അപ്ഡേഷൻ കമ്പനി നൽകിയിരുന്നു. അത് മുൻ മോഡലുകൾ ഉപയോഗിക്കുന്നവരെ നിരാശരാക്കുകയുണ്ടായി. എന്നാൽ വൺപ്ലസ് 5, 5ടി ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വൺപ്ലസ് രംഗത്തുവന്നിരിക്കുകയാണ്. വൈകാതെ തന്നെ മുൻകാമറയിൽ പോർട്രെയിറ്റ് സംവിധാനം ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയേക്കും.
ഗോവയിൽ വെച്ചുനടന്ന ഒാപൺ ഫോറത്തിലാണ് വൺപ്ലസിെൻറ വെളിപ്പെടുത്തൽ. എന്നാണ് അതിനുള്ള അപ്ഡേഷൻ എത്തുകയെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. പിക്സൽ ഫോണുകളിൽ ഗൂഗിൾ നൽകിയ കാമറയിലുള്ളതുപോെല മുന്നിലുള്ള ഏക കാമറാ സംവിധാനത്തിലൂടെ ബാക്ഗ്രൗണ്ട് ബ്ലർ ചിത്രങ്ങൾ എടുക്കാം എന്നതാണ് ഇതിെൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.