Posted On
date_range Updated On
date_range ഒന്നും നോക്കിയില്ല; ഐ ഫോൺ എക്സ് വാങ്ങാൻ കുതിരപ്പുറത്ത് 'രാജകീയ യാത്ര'
പൂണൈ: മൊബൈൽ ഫോൺ വാങ്ങാൻ പോകുന്നതിൽ വലിയ പുതുമയെന്നുമില്ല. എന്നാൽ മുംബൈയിലെ താനെയിലെ പല്ലിവാളാണ് ഐ ഫോൺ വാങ്ങാൻ പോയി വ്യത്യസ്ഥനായത്. കുതിരപ്പുറത്ത് 'ഐ ലവ് ഐ ഫോൺ' എന്ന് എഴുതിയ പ്ലക്കാർഡും പിടിച്ച് ബാന്‍റ് മേളത്തിന്‍റെ അകമ്പടിയിലായിരുന്നു രാജകീയ യാത്ര.
മൊബൈൽ കടയിലെത്തിയ പല്ലിവാളിന് കുതിരപ്പുറത്ത് വച്ച് തന്നെ കടയുടമ ആശിഷ് താക്കർ പുതിയ ഐ ഫോൺ കൈമാറി. ഐ ഫോൺ സ്വന്തമാക്കിയതും സംഭവത്തിന് വാർത്താ പ്രധാന്യവും ലഭിച്ചതിൽ സന്തോഷവാനാണ് പല്ലിവാൾ.
ആപ്പിൾ ഐ ഫോൺ ശ്രേണിയിലെ പുതിയ മോഡൽ എക്സിന് വിപണിയിൽ വലിയ ഡിമാന്‍റാണ്. ഐ ഫോൺ 8, എക്സ് എന്നീ മോഡലുകൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. എന്നാൽ ഐ പോൺ എക്സിനാണ് ഡിമാന്‍റ്. 89,000 മുതൽ 102,000 വരെയാണ് ഫോണിന്‍റെ വിപണി വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.