Posted On
date_range Updated On
date_range ട്രെയിൻ യാത്രക്കാർക്കായി ‘ജിയോ റെയിൽ ആപ്’
ന്യൂഡൽഹി: ജിയോ ഫോൺ ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്ക ുമായി ‘ജിയോ റെയിൽ ആപ്’ പുറത്തിറക്കുന്നു. ട്രെയിൻ യാത്രക്കായി സീറ്റ് റിസർവ് ചെയ്യാനും കാൻസൽ ചെയ്യാനും തത്കാൽ ബുക്കിങ്ങിനും യാത്രക്കിടെ ഭക്ഷണം ബുക്ക് ചെയ്യാനും സഹായിക്കുന്ന ഇൗ ആപ് വഴി െട്രയിനുകളുടെ സമയം, വൈകിയോടൽ, സീറ്റ് ലഭ്യത, പി.എൻ.ആർ വിവരങ്ങൾ എന്നിവ ലഭ്യമാവും. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് പണമിടപാട് നടത്താൻ കഴിയുന്ന ആപ് ജിയോ ആപ് സ്റ്റോർ വഴി ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.