Posted On
date_range Updated On
date_range ഇന്ന് മുതൽ ജിയോ പ്രൈം മെമ്പറാവാം
മുംബൈ: റിലയൻസ് ജിയോയുടെ പ്രൈം മെമ്പറാവാനുള്ള സൗകര്യം ഇന്ന് മുതൽ ലഭ്യമാകും. 99 രൂപ നൽകിയാണ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കാൻ കഴിയുക. ജിയോയുടെ ആപ് വഴിയും സ്റ്റോറുകൾ വഴിയും പ്രൈം മെമ്പർഷിപ്പ് സേവനം ലഭ്യമാകും. ആമസോൺ അവതരിപ്പിച്ച രീതിയിലാവും ജിയോയും പ്രൈം മെമ്പർഷിപ്പ് സേവനം നൽകുക. പ്രൈം മെമ്പർഷിപ്പ് എടുക്കുന്നവർക്ക് പ്രത്യേക ഒാഫറുകൾ കമ്പനി ലഭ്യമാക്കും. 2018 മാർച്ച് 31 വരെയാണ് പ്രൈം മെമ്പർഷിപ്പിെൻറ കാലാവധി.
പ്രൈം മെമ്പറായതിന് ശേഷം വിവിധ പ്ലാനുകൾ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 149 രൂപയിൽ തുടങ്ങുന്ന വിവിധ പ്ലാനുകൾ ജിയോയിൽ ലഭ്യമാണ്. എല്ലാ പ്ലാനുകൾക്കൊപ്പം വോയ്സ് കോളുകളും എസ്.എം.എസുകളും സൗജന്യമായിരിക്കും. ഡാറ്റയിൽ മാത്രമാണ് വിവിധ പ്ലാനുകളിൽ വ്യത്യാസമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.