Posted On
date_range Updated On
date_range ജിയോ ഫോണിെൻറ ബുക്കിങ് ആരംഭിച്ചു
ന്യൂഡൽഹി: റിലയൻസിെൻറ ജിയോ വില കുറഞ്ഞ ഫോണിെൻറ ബുക്കിങ് ഇന്ന് ആരംഭിക്കും. വൈകീട്ട് 5:30നാണ് ഫോണിെൻറ ബുക്കിങ് ആരംഭിക്കുക.ജിയോയുടെ വെബ്സൈറ്റ് വഴിയും ആപിലൂടെയും ഫോൺ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് റിലയൻസ് നൽകുന്നത്. 500 രൂപയാണ് ഫോണിനായി ആദ്യം നൽകേണ്ടത്. ബാക്കി തുക ഫോൺ ലഭിക്കുേമ്പാൾ നൽകിയാൽ മതിയാവും.1500 രൂപയാണ് ജിയോയുടെ ഫോണിെൻറ വില.
സെപ്തംബർ മാസത്തിലായിരിക്കും ഫോണിെൻറ ഡെലിവറി നടത്തുക. 153 രൂപ മുതലുളള പ്ലാനുകൾ ജിയോയുടെ ഫോണിൽ ലഭ്യമാണ്. 153 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും ഡാറ്റയുമാണ് ലഭിക്കുക. ടി.വിയുമായി കണക്ട് ചെയ്ത് ഒരു സെറ്റ്ടോപ്പ് ബോക്സിെൻറ രൂപത്തിലും ജിയോ ഫോൺ ഉപയോഗിക്കാം. ഇതിനായി 309 രൂപയുടെ പ്ലാനും റിലയൻസ് അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.