309 രൂപക്ക്​ അൺലിമിറ്റഡ്​ സേവനവുമായി ജിയോ

മുംബൈ: ട്രായുടെ നിർദ്ദേശ പ്രകാരം സമ്മർ സർപ്രെസ് ഒാഫർ പിൻവലിച്ചതിന് പിന്നാലെ വീണ്ടും സൗജന്യ സേവനവുമായി ജിയോ. 309 രൂപക്ക് റീചാർജ് ചെയ്യുന്ന പ്രൈം ഉപഭോക്താകൾക്ക്  മൂന്ന് മാസത്തേക്ക് സേവനം സൗജന്യമായി ലഭിക്കും. നേരത്തെ 303 രൂപക്ക് നാല് മാസത്തേക്ക് സൗജന്യ സേവനമാണ് റിലയൻസ് ജിയോ നൽകിയിരുന്നത്.

309 രൂപക്ക് റീചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 1 ജി.ബി ഡാറ്റയും  സൗജന്യ കോളുകളും 100 എസ്.എം.എസുകളുമാണ് ജിയോ നൽകുന്നത്. ഇതിനൊടൊപ്പം 509 രൂപയുടെ മറ്റൊരു പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇൗ പ്ലാനിൽ പ്രതിദിനം 2 ജി.ബി ഡാറ്റ 4 ജി വേഗതയിൽ ലഭിക്കും. 

ജിയോയുടെ സമ്മർ സർപ്രെസ് ഒാഫർ കമ്പനി ചൊവ്വാഴ്ച പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമ്മർ സർപ്രെസ് ഒാഫർ പിൻവലിക്കുന്നതിന് മുമ്പായി 303 രൂപയും പ്രൈം മെമ്പർഷിപ്പിെൻറ 99 രൂപയും റിചാർജ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സേവനമുൾപ്പടെ ആകെ നാല് മാസത്തേക്ക് ജിയോ നിലവിൽ നൽകുന്ന സേവനങ്ങളെല്ലാം തുടർന്ന് ഉപയോഗിക്കാൻ സാധിക്കും.

Tags:    
News Summary - Jio Dhan Dhana Dhan offer announced, users to get 84GB data for 3 months at Rs 309

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.