6.4 ഇഞ്ച്​ സ്​ക്രീൻ സൈസുമായി ലെനോവോയുടെ ഫാബ്​ 2

മുംബൈ: ലെനോവയുടെ ഏറ്റവും പുതിയ മോഡൽ ഫാബ്​ 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.4 ഇഞ്ച്​ സ്​ക്രീൻ സൈസുമായാണ്​ ഫാബ്​ 2 വിപണിയി​ലേക്ക്​ എത്തുന്നത്​. 11,999 രൂപയാണ്​ ഫോണി​െൻറ വില. ഗൺമെറ്റൽ ഗ്രേ, ചാംപെയിൽ ഗോൾഡ്​ കളറുകളിലാണ്​ ഫോൺ ലഭ്യമാവുക. ഫ്ലിപ്പ്​കാർട്ടാലുടെയാവും ഫാബ്​ 2വു​െൻറ വിൽപ്പന ഉണ്ടാവുക. ഇതിന്​ മുമ്പ്​ 14,999 രൂപക്ക്​ ഫാബ്​ 2 പ്ലസ്​ എന്ന​ മോഡൽ ലെനോവോ വിപണിയി​െലത്തിച്ചിരുന്നു.

720X1280 പിക്​സൽ റെസല്യുഷനിലുള്ള 6.4 ഇഞ്ച്​ വലിപ്പമുള്ള ഡിസ്​പ്ലേയാണ്​ ഫോണിനായി ലെനോവോ നൽകുന്നത്​. 1.3GHz​​െൻറ ക്വാഡ്​കോർ മീഡിയടെകി​െൻറതാണ്​ പ്രൊസസർ. 3 ജി ബി റാമും 32 ജി ബി ഇ​േൻറണൽ ​മെമ്മറിയും ഫോണിനുണ്ടാവും. ഇത്​ 128 ജി ബി വരെ ദീർഘിപ്പിക്കാം. 13 ​മെഗാപിക്​സലി​െൻറ പിൻ കാമറയും 8 ​മെഗാപിക്​സലി മുൻ കാമറയുമാണ്​ ഫാബ്​ 2വിന്​. 85 ഡിഗ്രിയിലുള്ള വൈഡ്​ ആംഗിൾ ലെൻസുകൾ കൂടുതൽ മിഴവോടെ ചിത്രങ്ങൾ പകർത്താൻ സഹായിക്കും. അഗ്യുമെൻറഡ്​ റിയാലിറ്റിക്കായി പ്രേത്യക ആപ്പും പുതിയ ഫോണിനൊപ്പം ഉണ്ടാവും. റെക്കോർഡിങിനായി മൂന്ന്​ മൈക്കുകളും നൽകിയിട്ടുണ്ട്​.

6.0 മാഷ്​​മല്ലോയാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റത്തോട്​ കൂടി വിപണിയി​െലത്തുന്ന ഫോണിന്​ ഹൈബ്രിഡ്​ സിം സ്ലോട്ടും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. 4 ജി വോൾട്ട്​്​, വൈ ഫൈ, ബ്ലുടൂത്ത്​, എ ജി.പി.എസ്​ തുടങ്ങിയ ആധുനിക കണ്​കടിവിറ്റി ഫീച്ചേഴ്​സെല്ലാം ലഭ്യമാണ്​. 4050mAh​െൻറതാണ്​ ബാറ്ററി.

 

Tags:    
News Summary - HomeMobilesMobiles News Lenovo Phab 2 With 6.4-inch Display Launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.