റെഡ്മിയെ വെല്ലും; അസ്യൂസിെൻറ സെൻഫോൺ മാക്സ് പ്രോ ഇന്ന് ഇന്ത്യയിൽ
റെഡ്മി നോട്ട് 5 പ്രോയെ വെല്ലാൻ ലക്ഷണമൊത്തൊരു മോഡലുമായി തായ്വാെൻറ സ്വന്തം അസ്യൂസ്. അധികം പച്ച പിടിക്കാത്ത സെൻഫോൺ സീരീസിലേക്ക് സെൻഫോൺ മാക്സ് പ്രോ എം1 അവതരിപ്പിച്ചിരിക്കുന്നത് മികച്ച ഫീച്ചറുകൾ ഉൾപെടുത്തിയാണ്. സ്മാർട്ട്ഫോൺ ടെസ്റ്റ് ചെയ്ത പ്രമുഖ ടെക് വിദഗ്ധൻമാർ മാക്സ് പ്രോയുടെ പെർഫോമൻസിൽ പൂർണ്ണ തൃപ്തരാവുന്നത് കണ്ട് നെഞ്ചിടിപ്പ് കൂടിയിരിക്കുന്നത് ഷവോമിക്ക് തന്നെയാണ്.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തകർക്കാനാകാത്ത ആധിപത്യമാണ് ഷവോമി ഇപ്പോൾ അനുഭവിക്കുന്നത്. ബജറ്റ് സീരിസിൽ അവർ അവതരിപ്പിച്ച റെഡ്മി നോട്ട് 4 കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽകപ്പെട്ട മോഡലായി മാറിയിരുന്നു. ഗൂഗിളിെൻറ ആൻഡ്രോയ്ഡ് വൺ പ്ലാറ്റ്ഫോമിൽ ഇറക്കിയ മി എ1 എന്ന മോഡലും തരംഗം സൃഷ്ടിച്ചു.
ഇൗ വർഷം കൂടുതൽ മികച്ച മറ്റൊരു മോഡലുമായി എത്തി ചൈനീസ് കമ്പനി പതിവ് തുടരുന്ന കാഴ്ചയും കണ്ടു. റെഡ്മി നോട്ട് 5ഉം 5 പ്രോയുമാണ് ഇൗ വർഷത്തെ താരങ്ങൾ. ഫ്ലിപ്കാർട്ടിലെ ഫ്ലാഷ് സെയിലിൽ സെക്കൻറുകൾകൊണ്ട് വിറ്റുതീരുന്ന ഷവോമി ബ്രില്ല്യൻസ് കണ്ട് നെറ്റിചുളിക്കാത്ത കമ്പനികൾ വിരളമാണ്.
അസ്യൂസിെൻറ സെൻഫോൺ വിശേഷങ്ങൾ
ഇന്ന് ഉച്ചക്ക് 12 മണിക്കായിരുന്നു മാക്സ്പ്രോയുടെ പ്രീ ഒാർഡർ. എന്നാൽ കൃത്യം 12.05ഒാടെ അത് അവസാനിച്ചു. ഒാപൺ സെയിലിൽ ഫോൺ ലഭ്യമാക്കുമെന്ന വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഫ്ലിപ്കാർട്ടിൽ മാക്സ് പ്രോ ഒൗട്ട്ഒാഫ് സ്റ്റോക്കാവുകയായിരുന്നു. കാഷ് ഒാൺ ഡെലിവറിയില്ലാത്ത ഫ്ലാഷ് സെയിലാണ് അസ്യൂസ് സ്വീകരിച്ചത് എന്നുള്ളത് ഫോൺ വാങ്ങാനുദ്ദേശിക്കുന്നവർക്ക് നിരാശ പകരും.
ഇറങ്ങുന്നത് മൂന്ന് വേരിയൻറുകൾ 3 ജീബി/32 ജീബി, 4 ജീബി/64 ജീബി, 6 ജീബി/64 ജീബി യഥാക്രമം 10,999, 12,999, 14,999 എന്നിങ്ങനെയാണ് വില. ഇന്ന് പ്രീഒാർഡറിന് എത്തിയത് 3 ജീബി/32 ജീബി, 4 ജീബി/64 ജീബി വേരിയൻറുകൾ മാത്രമാണ്. കൂടുതൽ മെച്ചപ്പെട്ട കാമറയുള്ള 6 ജീബി/64 ജീബി വേരിയൻറ് അടുത്ത മാസം വിപണിയിലെത്തിക്കുമെന്ന് അസ്യൂസ് അറിയിച്ചിട്ടുണ്ട്.
18:9 റേഷ്യോയോടുകൂടിയ ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് സെൻഫോൺ മാക്സ് പ്രോയുടെ പ്രധാന സവിശേഷത. ഇതിന് 2160*1080 റെസല്യൂഷനും 403 പിക്സൽ വ്യക്തതയും ഉണ്ട്. ഇരട്ടപിൻകാമറകളിൽ ഒന്ന് അഞ്ച് മെഗാപിക്സലും ഒന്ന് 16 മെഗാ പിക്സലുമാണ്. 8 മെഗാ പിക്സൽ മുൻകാമറ റെഡ്മിയുമായി താരതമ്യം ചെയ്യുേമ്പാൾ നിരാശപ്പെടുത്തും.
പിൻകാമറയും ചില സമയങ്ങളിൽ റെഡ്മി നോട്ട് 5 പ്രോയുടെ അത്ര മികവ് പുലർത്തുന്നില്ല. എന്നാൽ വീഡിയോ ഡിപ്പാർട്ട്മെൻറിൽ മാക്സ് പ്രോയിൽ 4കെ ഒാപ്ഷൻ ഉണ്ടെന്നത് അസ്യൂസിന് മുൻതൂക്കം നൽകുന്നു. വീഡിയോക്ക് ഇലക്ട്രോണിക് ഇമേജ് സ്റ്റെബ്ലൈസേഷൻ നൽകിയിട്ടില്ല. എന്നാൽ ഒരു ഒ.ടി.എ അപ്ഡേറ്റിലൂടെ അത് പരിഹരിക്കുമെന്ന് അസ്യൂസ് ഉറപ്പുപറയുന്നുണ്ട്.
റെഡ്മിയെ അപേക്ഷിച്ച് മൂന്ന് മോഡലുകൾക്കും അസ്യൂസ് ഡെഡിക്കേറ്റഡ് എസ്.ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. 5000 എം.എ.എച്ചിെൻറ ബാറ്ററി രണ്ട് ദിവസത്തോളം നിലനിൽക്കും. ഫോണിന് ഫാസ്റ്റ് ചാർജിങ് നൽകിയിട്ടുണ്ടെന്നും അസ്യൂസ് പറയുന്നു. വേഗതയുള്ള പെർഫോമൻസിന് സ്നാപ് ഡ്രാഗണിെൻറ ഏറ്റവും മികച്ച 636 പ്രൊസസറാണ് നൽകിയിരിക്കുന്നു. റെഡ്മിയുടേത് പോലെ അഡ്രിനോ 509 ജി.പി.യുവും കരുത്ത് പകരും.
ആൻഡ്രോയ്ഡ് 8.1 ഒാറിയോ അടങ്ങിയ സ്റ്റോക് ഫീലുള്ള ഒാപറേറ്റിങ് സിസ്റ്റമാണ് സെൻഫോൺ മാക്സ് പ്രോ എം1ന്. അത് പെർഫോമൻസും ബാറ്ററി ജീവിതവും വർധിപ്പിക്കുന്നുണ്ട്. പി, ക്യൂ വരെയുള്ള ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ ലഭ്യമാക്കും എന്ന് അസ്യൂസ് അവകാശപ്പെടുന്നുണ്ട്. ഫിംഗർപ്രിൻറ് സെൻസറിനോടൊപ്പം ഫേസ് അൺലോക്കും ഉൾപെടുത്തിയാണ് ഫോൺ വിപണിയിൽ എത്തിച്ചത്.
റെഡ്മി നോട്ട് 5 പ്രോയുടെ 4 ജീബി/64 ജീബി മോഡലിന് ഇന്ത്യയിൽ 1000 രൂപ വർധിപ്പിച്ച് 15,000 ആക്കിയതും അസ്യൂസിന് ഗുണം ചെയ്യും. കാരണം മാക്സ് പ്രോയുടെ ഇതേ മോഡലിന് 13,000 നൽകിയാൽ മതിയാവുമെന്നത് വിപണിയിൽ പ്രതിഫലിക്കും. കൂടാതെ റെഡ്മിയുടെ 6 ജീബി/64 ജീബി വേരിയൻറിനേക്കാൾ 2000 രൂപ കുറച്ചാണ് അസ്യൂസ് 6 ജീബി മാർക്കറ്റിൽ ഇറക്കുന്നത്. റെഡ്മിക്ക് 17,000 നൽേകണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.