Posted On
date_range Updated On
date_range വയർലെസ്സ് ചാർജറുമായി ആപ്പിൾ
കാലിഫോർണിയ: ആപ്പിളിെൻറ െഎ ഫോൺ 8ൽ പുതിയ വയർെലസ്സ് ചാർജിങ് സംവിധാനം ആപ്പിൾ കൂട്ടിച്ചേർക്കുന്നു. അമേരിക്കൻ ടെക്നോളജി വെബ്സൈറ്റാണ് ആപ്പിളിനെ ഉദ്ധരിച്ച് ഇൗ വിവരം പുറത്തു വിട്ടിരിക്കുന്നത്.
ഫോണിനൊപ്പം ചാർജ് ചെയ്യുന്നതിനായി വയർെലസ്സ് ട്രാൻസ്മിറ്റർ ആണ് ലഭിക്കുക. ഇത് ഇലട്രിക് സോക്കറ്റിൽ പ്ലഗ് ചെയ്താൽ പതിനഞ്ച് അടി ചുറ്റളവിൽ എവിടെ വെച്ചും പുതിയ െഎ ഫോൺ ചാർജ് ചെയ്യാം.
സാംസങ് ആയിരുന്നു വയർലെസ്സ് ചാർജിങ് ടെക്നോളജി ആദ്യമായി അവതരിപ്പിച്ചത്. അവരുടെ ഗാലക്സി എസ് 6, എസ് 6 എഡ്ജ് എന്നീ മോഡലുകളിലായിരുന്നു പുതിയ ടെക്നോളജി ലഭ്യമായിരുന്നത്. പുതിയ െഎ ഫോൺ 8 പിൻവശത്ത് ഗ്ലാസും ഒ.എൽ.ഇ.ഡി ഡിസ്പ്ലേയുമായിട്ടാവും വിപണിയിലെത്തുകയെന്ന് നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.