Posted On
date_range Updated On
date_range ആൻഡ്രോയിഡ് നൂഗട്ട് ഡിസംബർ 6ന്
ന്യൂയോർക്ക്: ആൻഡ്രോയിഡിെൻറ പുതിയ ഒാപ്പറേറ്റിങ് സിസ്റ്റം നൂഗട്ട് ഡിസംബർ ആറിന് നെക്സസിൽ ഗൂഗിൾ അവതരിപ്പിക്കും. മറ്റ് മൊബൈൽ ഫോണുകളിൽ ഒാപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നെക്സസ് സീരിസിൽ പുതിയ 7.1.1 നൂഗട്ട് ഡിസംബറിൽ അവതരിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. എകദേശം 650 എം.ബിയാണ് പുതിയ അപ്ഡേറ്റിനായി മൊബൈലിൽ ആവശ്യമായി വരുന്ന സ്ഥലം. ഡിസംബറിൽ തന്നെ മറ്റു മൊബൈലുകളിലും പുതിയ ഒാപ്പറേറ്റിങ് സിസ്റ്റം ലഭ്യമാകും.
നെക്സസ് ഉപഭോക്താക്കളോട് ഫോൺ അപ്ഡേറ്റ് ചെയ്യുേമ്പാൾ ഫോൺ ഫുൾ ചാർജിലാണെന്ന് ഉറപ്പ് വരുത്താൻ ഗൂഗിൾ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10,000 ഫോണുകൾക്കാവും പുതിയ അപ്ഡേറ്റ് ലഭ്യമാവുക. പുഷ് മെസേജുകളിലുടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഗൂഗിൾ വിവരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.