മൈക്രോസോഫ്റ്റിന്‍െറ ഇടത്തരം വിന്‍ഡോസ് പത്ത് ഫോണായ ലൂമിയ 650 വ്യാഴാഴ്ച (ഫെബ്രുവരി 18) മുതല്‍ തെരഞ്ഞെടുത്ത യൂറോപ്യന്‍ വിപണികളില്‍ ലഭിക്കും. 199 ഡോളര്‍ (ഏകദേശം 13,500 രൂപ) ആണ് വില. ഓഫിസ് ആപ്, വണ്‍ ഡ്രൈവ് ക്ളൗഡ് സ്റ്റോറേജ്, കോര്‍ട്ടാന പേഴ്സണല്‍ അസിസ്റ്റന്‍റ് എന്നിവയുണ്ട്. കമ്പനിയുടെ ഇന്ത്യന്‍ സൈറ്റില്‍ ഇരട്ട സിം പതിപ്പാണ് നല്‍കിയിരിക്കുന്നത്. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും.

720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് അമോലെഡ് ക്ളീയര്‍ബ്ളാക് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 297 പിക്സല്‍ വ്യക്തത, വിന്‍ഡോസ് പത്ത് മൊബൈല്‍ ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍, ഒരു ജി.ബി റാം, 200 വരെ കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 2000 എം.എ.എച്ച് ബാറ്ററി, നാനോ സിം, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 122 ഗ്രാം ഭാരം, 6.9 മില്ലീമീറ്റര്‍ കനം, പോളിഷ്ഡ് ഡയമണ്ട് കട്ട് അനോഡൈസ്സ് അലൂമിനിയം ഫ്രെയിം എന്നിവയാണ് വിശേഷങ്ങള്‍. 


സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍:

* 5inch OLED display at 1,280x720 resolution
*142 mm by 70.9 mm by 6.9 mm and 122 g 
*1GB RAM
*16 GB storage with Micro SD Card up to 200GB 
* Qualcomm Snapdragon 212 quadcore processor running at 1.3 GHz
*2,000 mAh
* Category 4 LTE
* 8megapixel rear camera and 5MP front facing
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.