വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ രുചി കുറഞ്ഞവിലക്ക് അറിയാന്‍ അവസരമൊരുക്കുകയാണ് മൈക്രോസോഫ്റ്റ് ലൂമിയ 550. ഈയിടെ ഇന്ത്യന്‍ വിപണിയില്‍ ഡിസംബര്‍ 23 മുതല്‍ എത്തുന്ന ഇതിന് 9,399 രൂപയാണ് വില. കഴിഞ്ഞയാഴ്ചയാണ് യൂറോപ്യന്‍ വിപണിയില്‍ ഈ ഫോണത്തെിയത്. മൈക്രോസോഫ്റ്റ് പത്തിനൊപ്പം ഇറക്കിയ എഡ്ജ് ബ്രൗസര്‍, പരിഷ്കരിച്ച ഒൗട്ട്ലുക്ക് മെയില്‍, ഓഫിസ്, വണ്‍ഡ്രൈവ്, പേഴ്സണല്‍ അസിസ്റ്റന്‍റ് കോര്‍ട്ടാന, എന്നിവ ഇതില്‍ ലഭിക്കും. ഫോണ്‍ പൂര്‍ണമായി തുറക്കാതെ അത്യാവശ്യം നോട്ടിഫിക്കേഷനുകള്‍ കാണാവുന്ന ഗ്ളാന്‍സ് സ്ക്രീന്‍ സൗകര്യവുമുണ്ട്. എന്നാല്‍ ലൂമിയ ഫോണുകളിലെ ആപ്പുകള്‍ പി.സിയില്‍ പ്ര്വര്‍ത്തിക്കാന്‍ സഹായിക്കുന്ന കണ്ടിന്വം സംവിധാനം ഇതിലില്ല. അതിന് ലൂമിയ 950 ഡ്യൂവല്‍ സിം, ലൂമിയ 950 എക്സ്എല്‍ ഡ്യുവല്‍ സിം ഫോണുകള്‍ വാങ്ങണം. ഒരു മൈക്രോ സിം മാത്രമേ ഇടാന്‍ കഴിയൂ.
ഫോര്‍ജി എല്‍ടിഇ, 720x1280 പിക്സല്‍ 4.7 ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 315 പിക്സല്‍ വ്യക്തത, 1.1 ജിഗാഹെര്‍ട്സ് നാലുകോര്‍ സ്നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍, അഡ്രീനോ 304 ഗ്രാഫിക്സ് പ്രോസസര്‍, ഒരു ജി.ബി റാം, 200 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, ബ്ളൂടൂത്ത് 4.1, യു.എസ്.ബി 2.0, വൈ ഫൈ, എഫ്.എം റേഡിയോ, ജി.പി.എസ്, ഫോര്‍ജിയില്‍ 17 മണിക്കൂറും ത്രീജിയില്‍ 14 മണിക്കൂറും ടുജിയില്‍ 16 മണിക്കൂറും നില്‍ക്കുന്ന 2100 എം.എ.എച്ച് ബാറ്ററി, കറുപ്പ്, വെള്ള നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. ലോക്ക് ബട്ടണും വോള്യം ബട്ടണും വലത്തും ഹെഡ്ഫോണ്‍ ജാക്ക് മുകളിലും സ്പീക്കര്‍ താഴെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.