ഗൂഗ്ൾ ക്രോമിൽ അപകടം ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഇന്ത്യ, ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഗൂഗ്ൾ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രത മുന്നറിയിപ്പുമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ സാധിക്കുന്ന രീതിയിൽ ബ്രൗസറിൽ സുരക്ഷ പാളിച്ചകളുണ്ടെന്ന് വ്യക്തമാക്കിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഗൂഗ്ൾ ക്രോം ബ്രൗസർ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഒക്ടോബർ 30ന് പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.

എന്താണ് ഭീഷണി?

CERT-In അനുസരിച്ച്, ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാപാളിച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇവ ഉപയോഗപ്പെടുത്തി ഹാക്കർമാർക്ക് ഉപയോക്താവിന്റെ കംപ്യൂട്ടറിലെ സുരക്ഷ നിയന്ത്രണങ്ങൾ മറികടന്ന് നുഴഞ്ഞ് കയറാനും വിവരങ്ങൾ ചോർത്താനും സൈബർ ആക്രമണം നടത്താനും സാധിക്കും. വിദൂരത്തിരുന്ന് മാൽവെയർ കോഡുകൾ എക്സിക്യൂട്ട് ചെയ്യാനും ഉപയോക്താവിന്റെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും സാധിക്കുന്നതാണ് കണ്ടെത്തിയിട്ടുള്ള സുരക്ഷ പാളിച്ചകളെന്ന് അധികൃതർ വ്യക്തമാക്കി.

ആർക്കാണ് അപകടസാധ്യത?

ലിനക്സ്, വിൻഡോസ്, മാക് ഒഎസ് എന്നിവയിലെ ക്രോം ഉപയോക്താക്കൾക്ക് ബ്രൗസറിന്റെ ഇനിപ്പറയുന്ന പതിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:

  • Linux- 142.0.7444.59-ന് മുമ്പുള്ള Google Chrome പതിപ്പുകൾ
  • Windows, Mac- 142.0.7444.59/60 ന് മുമ്പുള്ള Google Chrome പതിപ്പുകൾ
  • Mac- 142.0.7444.60-ന് മുമ്പുള്ള Google Chrome പതിപ്പുകൾ

എന്താണ് പോംവഴി?

  • ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യുക: സുരക്ഷ പാളിച്ചകൾ പരിഹരിച്ച് ബ്രൗസറിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തിട്ടുണ്ട്. ഇത് ഇൻസ്റ്റാൾ ചെയ്യാം.
  • വിൻഡോസിലും മാകോസിലും അപ്‌ഡേറ്റ് ചെയ്യാൻ: ക്രോം ബ്രൗസറിന്റെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിലേക്ക് പോകുക > സെറ്റിങ്സ് > എബൗട്ട് > അപ്‌ഡേറ്റ് ക്രോം
Tags:    
News Summary - India issues high-risk alert for millions of Google Chrome users. Details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.