എല്ലാ ജീവനക്കാർക്കും 1.2 ലക്ഷം രൂപ ബോണസ്​ നൽകി മൈക്രോസോഫ്​റ്റ്​; കാരണമിതാണ്​..

ടെക്​ ഭീമൻ മൈക്രോസോഫ്​റ്റ് ആഗോളതലത്തിൽ തങ്ങളുടെ ജീവനക്കാർക്ക്​ 1,500 ഡോളർ(1.12 ലക്ഷം രൂപ) പാൻഡമിക്​ ബോണസായി നൽകുന്നു. 2021 മാർച്ച്​ 31നോ അതിന്​ മു​േമ്പാ ജോലിയിൽ പ്രവേശിച്ച കോർപറേറ്റ്​ വൈസ്​ പ്രസിഡൻറിന്​ താഴേക്കുള്ള എല്ലാ തൊഴിലാളികൾക്കും 'മഹാമാരി ബോണസ്'​ ലഭിക്കും.

ഒരു ആഭ്യന്തര സർക്കുലർ വഴിയാണ്​ ജീവനക്കാരെ ടെക്​ ഭീമൻ ഇക്കാര്യം അറിയിച്ചത്​. കമ്പനിയുടെ തീരുമാനത്തി​െൻറ ഗുണം ലഭിക്കാൻ പോകുന്നത്​ 1.75 ലക്ഷത്തിലധികം ആളുകൾക്കാണ്​. 'കമ്പനി പൂർത്തിയാക്കിയ വെല്ലുവിളി നിറഞ്ഞതും അതുല്യവുമായ ഇൗ സാമ്പത്തിക വർഷത്തിൽ തൊഴിലാളികൾക്കുള്ള അംഗീകാരമാണ്​ ബോണസെന്ന്​' മൈക്രോസോഫ്​റ്റ്​ സർക്കുലറിൽ പറയുന്നു.

മണിക്കൂർ അനുസരിച്ചും പാർട്​ ടൈം ആയും ജോലി ചെയ്യുന്നവർക്ക്​ പോലും ബോണസ്​ ലഭിക്കുമെന്നാണ്​ റിപ്പോർട്ട്​. ഇതിന്​ വേണ്ടി മാത്രം മൈക്രോസോഫ്​റ്റ്​ ചിലവിടുന്നത്​ 20 കോടി ഡോളറാണ്​. കമ്പനിയുടെ രണ്ട്​ ദിവസത്തെ ലാഭത്തിന്​ തുല്യമാണിത്​. അതേസമം മൈക്രോസോഫ്​റ്റി​െൻറ കീഴിലുള്ള ലിങ്ക്​ഡ്​ഇൻ, ഗിതബ്​, സെനിമാക്​സ്​ പോലുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക്​ ബോനസ്​ ലഭിക്കില്ല.

മറ്റൊരു ടെക്​ ഭീമനായ ഫേസ്​ബുക്കും ഇൗയടുത്ത്​ അവരുടെ 45000 ജീവനക്കാർക്ക്​ ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോണും 300 ഡോളർ മൂല്യമുള്ള ഹോളിഡേ ബോണസ്​ തൊഴിലാളികൾക്ക്​ നൽകിയിരുന്നു.

Tags:    
News Summary - Microsoft giving 1,500 dollar pandemic bonus to employees worldwide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.