സംഗീത പ്രേമികൾക്കായി ബ്​ളാപുൻകറ്റി​െൻറ പുതിയ ഇയർഫോൺ

മുംബൈ: കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ സംഗീത പ്രേമികൾക്കായി നിരവധി അന്താരാഷ്​ട്ര കമ്പനികളാണ്​ ഉൽപ്പന്നങ്ങളുമായി രംഗത്തെത്തുന്നത്​. ഇതിൽ എറ്റവും പുതിയ കമ്പനിയാണ്​ ബ്​ളാപുൻകറ്റ്​. കുറഞ്ഞ വിലയിൽ മികച്ച സംഗീതം ശ്രവിക്കാനായി EP570 എന്ന കിടിലൻ ഇയർഫോണാണ്​ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്​. ഇന്ത്യയിൽ കാർ സ്​റ്റിരിയോ നിർമ്മാണത്തിൽ സജീവമായിരുന്ന കമ്പനിയാണ്​ ബ്​ളാപുൻകെറ്റ്​


ഫ്​ളാറ്റായ സങ്കീർണ്ണമാല്ലാത്ത കേബിളാണ്​ പ​​​ുതിയ  ഇയർഫോണിന്​ കമ്പനി നൽകിയിരിക്കുന്നത്​. സിലിക്കോൺ ഇയർടിപ്​സും  ഇയർഫോണിെൻറ പ്രത്യകതയാണ്​. സംഗീതത്തെ എറ്റവും മികച്ച രീതിയിൽ ഇത്​ കാതുകളിലെത്തിക്കുന്നു. ഉയർന്ന ബാസും  ഇതി​െൻറ പ്രത്യകതയാണ്​. പക്ഷേ ശബ്​ദ നിയന്ത്രണ കീകൾ ചിലരെയെങ്കിലും നിരാശപ്പെടുത്തിയേക്കാം.ഇയർഫോണിലെ മൈക്കിനെ കുറിച്ചും വിയോജിപ്പുകളുണ്ടായേക്കാം. 1099 രുപയാണ്​ ഹെഡ്​ഫോണി​െൻറ വില

 

Tags:    
News Summary - Blaupunkt EP570 review: Value for money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.