Posted On
date_range Updated On
date_range വെള്ളം കണ്ടാല്‍ നില്‍ക്കില്ല ‘യുഇ റോള്‍ 2’
വെള്ളത്തില്‍ വീണാലും നിര്‍ത്താതെ പാട്ടുപാടുന്ന ബ്ളൂടൂത്ത് സ്പീക്കറാണ് യുഇ റോള്‍ 2 (UE Roll 2). ഒരു മീറ്റര്‍ വരെ ആഴമുള്ള വെള്ളത്തില്‍ അരമണിക്കൂര്‍ കിടന്നാലും ഇവന് ഒന്നും സംഭവിക്കില്ല. നിലത്തുവീണാലും ആഘാതമേല്‍ക്കില്ല. ബൈക്കിലോ ബാഗിലോ ബെല്‍റ്റിലോ കൊളുത്തിയിട്ട് എവിടെയും പോകാം. യുഇ റോള്‍ എന്ന പേരില്‍ ഈവര്‍ഷം ആദ്യം ഇറങ്ങിയ വയര്‍ലസ് സ്പീക്കറിന്‍െറ പിന്‍ഗാമിയാണിത്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഇലക്ട്രോണിക്സ് കമ്പനി ലോജിടെക്കിന്‍െറ ഓഡിയോ വിഭാഗമായ അള്‍ട്ടിമേറ്റ് ഈയേഴ്സ് (UE) ആണ് നിര്‍മാതാക്കള്‍. മുന്‍ഗാമിയേക്കാള്‍ 15 ശതമാനം കൂടുതല്‍ ശബ്ദം കൂടിയിട്ടുണ്ട്. 100 അടിവരെ വയര്‍ലസ് പരിധിയുമുണ്ട്. എട്ട് ഉപകരണങ്ങള്‍ വരെ ഘടിപ്പിക്കാം. ഒരേസമയം രണ്ട് ഉപകരണങ്ങള്‍ കണക്ടു ചെയ്യാം. 330 ഗ്രാം ഭാരം, അഞ്ചര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒമ്പത് മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. വോള്‍ക്കാനോ, അറ്റ്മോസ്ഫിയര്‍, ഷുഗര്‍ പ്ളം, ഹാബാനീറോ എന്നീ നാലു നിറങ്ങളില്‍ ലഭിക്കും. 8,495 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.