വാഷിങ്ടണ്‍: പ്ളൂട്ടോയുടെ പ്രധാന ഉപഗ്രഹമായ കെയ്റന്‍െറ വ്യക്തമായ ദൃശ്യം ആദ്യമായി നാസ പുറത്തുവിട്ടു. കെയ്റന്‍െറ ഉപരിതലത്തില്‍ മലകളും ഗര്‍ത്തങ്ങളും മണ്ണിടിച്ചിലിന്‍െറ പാടുകളുമുണ്ടെന്ന് നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം പകര്‍ത്തിയ ദൃശ്യം വ്യക്തമാക്കുന്നു.
പ്ളൂട്ടോയുടെ ഏതാണ്ട് പകുതി വലിപ്പമുള്ള ആകാശഗോളമാണ് കെയ്റണ്‍. ആ ചെറുഗോളത്തിന് പ്രക്ഷുബ്ധമായ ഒരു ജിയളോജിക്കല്‍ ചരിത്രമുള്ളതായി പുതിയ ചിത്രം വ്യക്തമാക്കുന്നു. സൗരയൂഥത്തിന്‍െറ ബാഹ്യമേഖലയില്‍ കിയ്പ്പര്‍ ബെല്‍റ്റെന്ന് അറിയപ്പെടുന്ന ഇരുണ്ട ലോകത്താണ് പ്ളൂട്ടോയുടെയും ഉപഗ്രഹങ്ങളുടെയും സ്ഥാനം. അതിനാല്‍, കെയ്റന്‍െറ പ്രതലത്തില്‍ എന്തെങ്കിലും താല്‍പര്യജനകമായ സംഗതി കണ്ടത്തൊമെന്ന് പ്രതീക്ഷിച്ചില്ല, സേഥി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ റോസ് ബിയര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.