വളര്‍ച്ചശേഷിയുള്ള കൃത്രിമ കോശസ്തരം നിര്‍മിച്ച് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ജീവനുള്ള കോശങ്ങളെപ്പോലെ വളരാന്‍ ശേഷിയുള്ള കൃത്രിമ കോശസ്തരങ്ങള്‍ വികസിപ്പിച്ചെടുത്തു.  ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ നീല്‍ ദേവരാജിന്‍െറ  നേതൃത്വത്തില്‍ സാന്‍ഡിയാഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ജീവനുള്ള കോശത്തെപ്പോലെ വളര്‍ച്ചയുള്ള കൃത്രിമ കോശസ്തരം വികസിപ്പിച്ചത്. ജീവനുള്ള കോശസ്തരങ്ങളുടെ സ്വഭാവമുള്ള കൃത്രിമ കോശങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ കണ്ടത്തെല്‍ സഹായകമാവുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.