ന്യൂയോര്‍ക്: മറ്റു പക്ഷികളില്‍നിന്ന് വ്യത്യസ്തമായി തത്തക്ക് മനുഷ്യന്‍െറ സംസാരം അനുകരിക്കാനുള്ള കഴിവിന്‍െറ രഹസ്യം കണ്ടത്തെി. തലച്ചോറിന്‍െറ ഘടനയുടെ വ്യത്യാസമാണ് തത്തക്ക് സംസാരിക്കാനുള്ള കഴിവ് നല്‍കുന്നത്. ഡ്യൂക് യൂനിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടത്തെല്‍.
തലച്ചോറിലെ ‘കോര്‍സി’ലുള്ള ‘ഷെല്ലു’കളാണ് തത്തയെ ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്നത്. കൂടുതല്‍ ഷെല്ലുകളുള്ള തത്തകള്‍ക്ക് വ്യക്തമായി സംസാരിക്കാന്‍ കഴിയുമെന്നും കണ്ടത്തെിയിട്ടുണ്ട്.
മനുഷ്യശബ്ദം അനുകരിക്കാന്‍ തത്തക്ക് കഴിയുന്നതെങ്ങനെയെന്നും എന്ത് പ്രക്രിയയാണ് നടക്കുന്നതെന്നും കണ്ടത്തൊന്‍ ഇതിലൂടെ സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡ്യൂക് യൂനിവേഴ്സിറ്റി ഗവേഷകന്‍ മുക്ത ചക്രവര്‍ത്തി പറഞ്ഞു. നേരത്തേ തത്തയുടെ തലച്ചോറിന്‍െറ വലുപ്പമാണ് അവക്ക് ശബ്ദം അനുകരിക്കാനുള്ള ശേഷി നല്‍കിയതെന്നായിരുന്നു കരുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.