മോസ്കോ: ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയവരെന്ന് കുട്ടിക്കാലത്തു നാം പഠിച്ച നീല്‍ ആംസ്ട്രോങ്ങും ബസ് ആല്‍ഡ്രിനും യഥാര്‍ഥത്തില്‍ അവിടംവരെ ചെന്നിട്ടില്ളേ? രണ്ടാം ശീതസമരത്തിന് നാന്ദികുറിച്ച് പഴയ സൂപ്പര്‍ ശക്തികള്‍ വീണ്ടും പോര്‍മുഖം തുറന്നതിന്‍െറ തുടര്‍ച്ചയായി റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അമേരിക്ക നേതൃത്വം കൊടുത്ത ചാന്ദ്രയാത്രകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തത്തെിയിരിക്കുന്നത്. വിദഗ്ധാന്വേഷണം നടത്തിയാല്‍ അമേരിക്ക നടത്തിയ യാത്രകളെ കുറിച്ച് പുതിയ വെളിപ്പെടലുകള്‍ക്ക് സാധ്യതയുണ്ടെന്ന് റഷ്യന്‍ അന്വേഷണസമിതി വക്താവ് വ്ളാദ്മീര്‍ മാര്‍കിനെ ഉദ്ധരിച്ച് റഷ്യന്‍ പത്രം ഇസ്വെസ്റ്റിയ റിപ്പോര്‍ട്ട് പറയുന്നു. 1969ല്‍ നീല്‍ ആംസ്ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയതിന്‍െറ യഥാര്‍ഥ വിഡിയോയും അവര്‍ കൊണ്ടുവന്ന കല്ലും നശിപ്പിക്കപ്പെട്ടതായി 2009ല്‍ പറഞ്ഞിരുന്നു. സി.ബി.എസ് ന്യൂസിന്‍െറ ശേഖരത്തിലുള്ള പകര്‍പ്പില്‍നിന്ന് പകര്‍പ്പെടുത്താണ് പിന്നീട് ഇതിന്‍െറ രേഖ നാസ സൂക്ഷിച്ചത്. ഇത്രയുംവലിയ സംഭവത്തിന്‍െറ യഥാര്‍ഥരേഖ എന്തുകൊണ്ട് നശിപ്പിക്കപ്പെട്ടുവെന്നാണ് റഷ്യ ചോദിക്കുന്നത്. മാനുഷികപൈതൃകത്തെ അടയാളപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ബോധപൂര്‍വമല്ലാതെ നശിക്കില്ളെന്നും മാര്‍കിന്‍ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.