ഏഴു മാസത്തിനു ശേഷം ‘ഫിലെ’ മയക്കംവിട്ട് ഉണര്‍ന്നു

പാരിസ്: ചുര്യമോവ് വാല്‍നക്ഷത്രത്തിലേക്ക് അയച്ച ബഹിരാകാശ പേടകം ‘ഫിലെ’ ഏഴു മാസത്തെ മയക്കംവിട്ട് ഉണര്‍ന്നതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി. നിഷ്ക്രിയത്വം വിട്ടുണര്‍ന്ന ഫിലെ ഒരു മിനിറ്റോളം റോസറ്റ ഉപഗ്രഹം വഴി ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറി. 2014 നവംബറിലാണ് ഫിലെ വാല്‍നക്ഷത്രത്തിലത്തെിയ ആദ്യത്തെ ബഹിരാകാശ പേടകം എന്ന ചരിത്ര നേട്ടത്തോടെ ചുര്യമോവ് ഗെരാസ്മികോയില്‍ എത്തിയത്. 60 മണിക്കൂര്‍ ഭൂമിയിലേക്ക് വിവരങ്ങള്‍ നല്‍കിയ ശേഷം ബാറ്ററി ക്ഷയിച്ചതിനെ തുടര്‍ന്ന് മയക്കത്തിലാവുകയായിരുന്നു. ശനിയാഴ്ച രാത്രി 10.28നാണ് ഫിലെ ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറിയത്. 300 ഡാറ്റ പാക്കേജുകള്‍ അയച്ചു. ഫിലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായി പ്രോജക്ട് മാനേജര്‍ സ്റ്റീഫന്‍ ഉല്‍മെക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.