വാഷിങ്ടണ്‍: ഭൂമിയില്‍നിന്ന് 1.6 മില്യണ്‍ കിലോമീറ്റര്‍ അകലെ സൂര്യപ്രകാശ വശത്തുനിന്നുള്ള ഭൂമിയുടെ ആദ്യത്തെ ഫോട്ടോ നാസ പുറത്തുവിട്ടു. നാസയുടെ എര്‍ത്ത് പോളിക്രോമാറ്റിക് ഇമാജിനിങ് കാമറ ഉപഗ്രഹത്തില്‍ ഉപയോഗിച്ചാണ് ഭൂമിയുടെ മൂന്ന് വ്യത്യസ്ത വര്‍ണചിത്രങ്ങള്‍ പകര്‍ത്തിയത്. ജൂലൈ ആറിന് പകര്‍ത്തിയ ഫോട്ടോയില്‍ മരുഭൂമിയും അതിന്‍െറ ഘടനയും, നദികളുടെ വ്യവസ്ഥ, മേഘരൂപങ്ങളുടെ സങ്കീര്‍ണതകള്‍ എന്നിവയെല്ലാം വ്യക്തമായി പതിഞ്ഞതായി നാസ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.