അന്യഗ്രഹ ജീവികളെ കണ്ടത്തൊന്‍ ഹോക്കിങ്ങിനു കീഴില്‍ പുതിയ ദൗത്യം

ലണ്ടന്‍: കാലങ്ങളായി ശാസ്ത്രീയ അന്വേഷണങ്ങളെ ത്രസിപ്പിച്ചുനിര്‍ത്തിയ അന്യഗ്രഹ ജീവികള്‍ക്കായുള്ള കാത്തിരിപ്പിന് അറുതി കുറിക്കാന്‍ ശതകോടികളുടെ പദ്ധതിയുമായി പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങും സംഘവും. 
10 കോടി ഡോളര്‍ (636 കോടി രൂപ) മുടക്കിയാണ് ബ്രേക്ത്രൂ ഇനീഷ്യേറ്റീവ് ഗ്രൂപ് മനുഷ്യരുടെ അയല്‍ക്കാരെ കണ്ടത്തെുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമിട്ടത്. റോയല്‍ സൊസൈറ്റി ഓഫ് ലണ്ടനാണ് പദ്ധതിക്ക് പിന്നിലുള്ളത്. ക്ഷീരപഥത്തിലെയും പുറത്തെയും ലക്ഷക്കണക്കിന് നക്ഷത്രങ്ങളില്‍നിന്നുള്ള സിഗ്നലുകള്‍ പരിശോധിച്ച് ജീവനുള്ള മറ്റു വംശങ്ങളുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 
‘പ്രപഞ്ചത്തിന്‍െറ ഏതോ കോണിലിരുന്ന് മനുഷ്യരെപ്പോലുള്ള ജീവികള്‍ ചിലപ്പോള്‍ നമ്മുടെ വെളിച്ചത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകാം. അതല്ല, നമ്മള്‍ അലയുന്നത് ജീവന്‍െറ തിരയില്ലാത്ത പ്രപഞ്ചത്തിലാണോ? ഇതു തിരിച്ചറിയാനാണ് ഈ ദൗത്യം’ -ഹോക്കിങ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.