മനസ്സുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന കാറുമായി ചൈന

ബെയ്ജിങ്: മനുഷ്യന്‍െറ മനസ്സുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്‍ ചൈനയില്‍ വികസിപ്പിച്ചു. ടിയാജിനിലെ നന്‍ങ്കായ് സര്‍വകലാശാലയിലെ ഗവേഷകസംഘം ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോറുമായി ചേര്‍ന്ന് വികസിപ്പിച്ച ഈ നൂതന വാഹനം വ്യാഴാഴ്ച ലോകത്തിന് മുന്നിലവതരിപ്പിച്ചു. 
16 സെന്‍സറുകള്‍ ഘടിപ്പിച്ച ഹെഡ്സെറ്റ് മുഖേനയാണ് കാര്‍ നിയന്ത്രിക്കുന്നത്. ഹെഡ്സെറ്റ് ഉപയോഗിക്കുന്ന വ്യക്തിയുടെ-ഡ്രൈവറുടെ-തലച്ചോറില്‍ നിന്നുള്ള ചിന്തകള്‍ സെന്‍സറുകളിലൂടെ കാറിന്‍െറ പ്രോസസിങ് സിസ്റ്റത്തിലേക്ക് പോകും. തലച്ചോറില്‍നിന്നുള്ള സിഗ്നലുകളെ ഡ്രൈവിങ് നിര്‍ദേശങ്ങളായി മാറ്റാനും സംവിധാനമുണ്ട്.
വാണിജ്യാവശ്യങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കുന്നതിനുമുമ്പ് കുറച്ചുകൂടി മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു. അംഗപരിമിതര്‍ക്ക് ഇത് ഏറെ സഹായകമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.