ഗൂഗ്ള്‍ കാര്‍ അപകടത്തില്‍പെട്ട് ആദ്യമായി ​പരിക്ക്

ലോസ് ആഞ്ജലസ്: ഗൂഗ്ള്‍ വികസിപ്പിച്ച സ്വയം ഓടുന്ന കാര്‍ അപകടത്തില്‍പെട്ട് ആദ്യമായി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി ഗൂഗ്ള്‍ വൃത്തങ്ങള്‍ അറിയിച്ചു.  ഒന്നും കാറിന്‍െറ കുഴപ്പം കൊണ്ടല്ളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓടാന്‍ തുടങ്ങി ഇതുവരെ 14ഓളം ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ മൗണ്ടന്‍വ്യൂവില്‍ ജൂലൈ ഒന്നിനാണ് പരിക്കേല്‍ക്കാനിടയായ ആദ്യ അപകടം നടന്നത്. ജൂണില്‍ പുറത്തുവിട്ട മാസ റിപ്പോര്‍ട്ട് പ്രകാരം കാര്‍ ഇതുവരെ 1.8 ദശലക്ഷം മൈലുകള്‍ പിന്നിട്ട് കഴിഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.