ലണ്ടന്‍: ഏതുതരം ജീവനുകളാണ് ഭൂമിക്ക് പുറത്ത് അതിജീവിക്കുക എന്നറിയുന്നതിനായി ‘കോമ്പൂച്ച’ എന്ന ഭക്ഷണപദാര്‍ഥം ബഹിരാകാശത്തേക്കയച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് കോമ്പൂച്ച അയച്ച് അതിലെ സൂക്ഷ്മജീവികള്‍ക്ക് ശൂന്യാകാശത്ത് അതിജീവനം സാധ്യമാണോയെന്ന് പഠിക്കുന്നത്. പുരാതനകാലങ്ങളില്‍ യൂറോ ഏഷ്യന്‍ നാടുകളില്‍ മദ്യം ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്ന മൂലകങ്ങളായിരുന്നു കോമ്പൂച്ച.
വെള്ളക്കരടി എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയും പായലുമടക്കമുള്ള നിരവധി ജീവകങ്ങള്‍ ബഹിരാകാശത്ത് അതിജീവിക്കുന്നതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി നേരത്തെ കണ്ടത്തെിയിരുന്നു. കഴിഞ്ഞവര്‍ഷം പുതിയ ചില സാമ്പിളുകള്‍ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ജീവകങ്ങള്‍ നേരിട്ടുള്ള സൂര്യപ്രകാത്തെയും ആകാശവികിരണങ്ങളെയും ശൂന്യാകാശത്തിലെ താപമാറ്റം എന്നിവയില്‍ എങ്ങനെ അതിജീവിക്കുന്നു എന്നാണ് പരിശോധിക്കുക.
ഉയര്‍ന്ന താപനിലയിലും വികരണത്തിലും കൊമ്പൂച്ചയിലെ സൂക്ഷ്മജീവികളുടെ കോശഭിത്തിയുടെ അടിസ്ഥാന ഘടനകള്‍ സ്വയംസംരക്ഷിക്കാനും അതിജീവിക്കാനും ഇവയെ സഹായിക്കുന്നു. ഇപ്പോള്‍ അയച്ച കൊമ്പൂച്ച സാമ്പിളുകള്‍ ഒരുവര്‍ഷത്തിനുശേഷം തിരിച്ചത്തെിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.