ജനീവ: 21 പ്രകാശവര്‍ഷം അകലെ ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹം. ഒരു ഭീമന്‍ ഗ്രഹമടക്കം നാല് ഗ്രഹങ്ങളുള്ള, സൗരയൂഥത്തിന് സമാനമായ ഗ്രഹമണ്ഡലമാണ് കണ്ടത്തെിയിരിക്കുന്നത്. എച്ച്.ഡി 219134 എന്നുപേരിട്ടിരിക്കുന്ന ഗ്രഹമണ്ഡലത്തിലെ മൂന്ന് ഗ്രഹങ്ങളില്‍ ഒന്ന് ഭ്രമണസമയത്ത് നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നു. എച്ച്.ഡി 219134 ബി എന്നാണ് ഈ എക്സോപ്ളാനറ്റ് അറിയപ്പെടുന്നത്. എച്ച്.ഡി 219134 ബി ഭൂമിയേക്കാള്‍ 1.6 ഇരട്ടി വലുപ്പമുള്ളതാണ്. പിണ്ഡം ഭൂമിയേക്കാള്‍ 4.5 ഇരട്ടിയും. ഈ രണ്ട് ഘടകങ്ങള്‍ കാരണമാണ് സൂപ്പര്‍ എര്‍ത്ത് എന്ന് വിശേഷിപ്പിക്കുന്നത്. ഭൂമിക്ക് തുല്യമായ സാന്ദ്രതയാണ് എച്ച്.ഡി 219134 ബിക്ക് നമ്മുടെ ഗ്രഹത്തോടുള്ള സമാനതയായി ചൂണ്ടിക്കാണിക്കുന്നത്. ഇരുഗ്രഹങ്ങള്‍ക്കും സദൃശ്യഘടനയായിരിക്കുമെന്ന സാധ്യതയാണ് തുല്യസാന്ദ്രത വെളിപ്പെടുത്തുന്നത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തെ വലംവെക്കുന്ന ഗ്രഹമാണ് എക്സോപ്ളാനറ്റ് എന്നറിയപ്പെടുന്നത്. പാറക്കല്ലുകള്‍ നിറഞ്ഞതാണ് മൂന്ന് ഗ്രഹങ്ങളും. സൗരയൂഥത്തില്‍നിന്ന് അടുത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും പഠനത്തിനും എളുപ്പമാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.
സ്പെയിനിലെ ലാ പാമ ദ്വീപിലെ ഗലീലിയോ നാഷനല്‍ ടെലിസ്കോപ്പിലൂടെയാണ് ഗ്രഹമണ്ഡലത്തെ ആദ്യമായി കണ്ടത്തെുന്നത്. ഗ്രഹമണ്ഡലത്തിലെ നക്ഷത്രം സൂര്യനേക്കാള്‍ ചെറുതും തണുത്തതുമാണ്. അതിന്‍െറ തിളക്കം കാരണം ഇരുണ്ട ആകാശത്ത് നഗ്നനേത്രങ്ങള്‍കൊണ്ടുപോലും ദൃശ്യമായേക്കും. ഗവേഷണം അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.