ഏ​ഷ്യ​ൻ ഗെ​യിം​സ്; അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കി; പൊ​ട്ടി​ക്ക​ര​ഞ്ഞ് വു​ഷു താ​രം

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ വു​ഷു ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, അ​ധി​കൃ​ത​ർ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വു​ഷു താ​രം ദി​വ്യാ​ൻ​ഷി ചൗ​ധ​രി. വ​നി​ത​ക​ളു​ടെ 60 കി​ലോ​ഗ്രാം സാ​ൻ​ഡ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന 18കാ​രി, സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ മു​ൻ ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വാ​യ നൊ​റെം റോ​ഷി​ബി​ന ദേ​വി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടീ​മി​ൽ ഇ​ടം​നേ​ടി​യ​ത്. എ​ന്നാ​ൽ, ജ​പ്പാ​നി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ദി​വ്യാ​ൻ​ഷി​യെ ഒ​ഴി​വാ​ക്കി പ​ക​രം റോ​ഷി​ബി​യെ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​ട്യാ​ല​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ൽ​നി​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് ദി​വ്യാ​ൻ​ഷി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

റോ​ഷി​ബി​ന​യോ​ടു​ള്ള പ​ക്ഷ​പാ​തി​ത്വം കാ​ര​ണം ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ ഫെ​ഡ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മാ​സ​ങ്ങ​ളാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദി​വ്യാ​ൻ​ഷി ആ​രോ​പി​ച്ചു. പ​രി​ക്കി​ന്റെ പേ​ര് പ​റ​ഞ്ഞ് ത​ന്നെ മാ​ന​സി​ക​മാ​യി ത​ക​ർ​ക്കാ​നും ക​രി​യ​ർ ഇ​ല്ലാ​താ​ക്കാ​നും ശ്ര​മി​ച്ചു. ഔ​ദ്യോ​ഗി​ക കി​റ്റു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ടീ​മി​ന്റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് അ​വ​സാ​ന നി​മി​ഷം ത​ഴ​ഞ്ഞ​തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ദി​വ്യാ​ൻ​ഷി​ക്ക് എ.​സി.​എ​ൽ പ​രി​ക്ക് ഉ​ള്ള​താ​യി സ്കാ​നി​ങ്ങി​ൽ ക​ണ്ടെ​ത്തി​യ​താ​യി വു​ഷു അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. പ​രി​ക്ക് മ​റ​ച്ചു​വെ​ച്ചാ​ണ് താ​രം പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗു​രു​ത​ര പ​രി​ക്കു​ള്ള ഒ​രു താ​ര​ത്തെ ഏ​ഷ്യ​ൻ ഗെ​യിം​സ് പോ​ലു​ള്ള വ​ലി​യൊ​രു ടൂ​ർ​ണ​മെ​ന്റി​ലേ​ക്ക് അ​യ​ക്കു​ന്ന​ത് ക​രി​യ​റി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. യ​ൽ​സി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ച​ണ്ഡി​ഗ​ഢ് താ​രം ഹി​മാ​ൻ​ഷി​ക്ക് താ​ടി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് മു​ൻ മെ​ഡ​ൽ ജേ​താ​വാ​യ റോ​ഷി​ബി​ന​യെ പ​ക​ര​ക്കാ​രി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

Tags:    
News Summary - Wushu Player Divyanshi Choudhary Alleges Harassment After Being Dropped from Asian Games Squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.