ഖത്തറിന്റെ ഡിസ്ക് ത്രോ താരം മുഅസ് മുഹമ്മദ്
Posted On
date_range Updated On
date_range ലോക ചാമ്പ്യൻഷിപ്; ഖത്തറിന് മൂന്നംഗ സംഘം
ദോഹ: ലോക ചാമ്പ്യൻഷിപ്പിൽ ഖത്തറിനായി മത്സരിക്കുന്നത് മൂന്നു പേർ. ഹൈജംപിൽ മുഅതസ് ബർഷിമും 400 മീറ്റർ ഹർഡ്ൽസിൽ ബാസിം അബ്ദുൽ സലാം, ഡിസ്കസ് ത്രോയിൽ മുഅസ് മുഹമ്മദ് എന്നിവരുമാണ് ഖത്തറിനായി ലോക ചാമ്പ്യൻഷിപ് വേദിയിൽ ഇറങ്ങുന്നത്.
ടീമംഗങ്ങളെല്ലാം വെള്ളിയാഴ്ചയോടെ മത്സരവേദിയിലെത്തി. അതേസമയം, ഹർഡ്ൽസിൽ നേരത്തേ യോഗ്യത നേടിയ അബ്ദുറഹ്മാൻ സാംബ പരിക്ക് കാരണം മത്സരിക്കുന്നില്ല. ഡിസ്കസ് ത്രോയിൽ പുത്തൻ താരോദയമാണ് നിലവിലെ അണ്ടർ 20 ലോക, ഏഷ്യൻ ചാമ്പ്യനായ മുഅസ് മുഹമ്മദ്. 63.26 മീറ്റർ ദൂരം എറിഞ്ഞാണ് താരം ലോകവേദിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.