ഷെ​യ്ഖ് ത​ലാ​ൽ മു​ഹ​മ്മ​ദ്

അ​ൽ സ​ബാ​ഹ്

ലോക ബൗളിങ് ചാമ്പ്യൻഷിപ് കുവൈത്തിൽ

കു​വൈ​ത്ത് സി​റ്റി: ലോ​ക ബൗ​ളി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്ത് ആ​തി​ഥ്യം വ​ഹി​ക്കു​ന്നു. അ​ടു​ത്ത ഒ​ക്ടോ​ബ​റി​ലാ​ണ് പു​രു​ഷ-​വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ്പി​ന് രാ​ജ്യം വേ​ദി​യാ​കു​ക​യെ​ന്ന് ഇ​ന്റ​ർ​നാ​ഷ​ന​ൽ, ഏ​ഷ്യ​ൻ ബൗ​ളി​ങ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഷെ​യ്ഖ് ത​ലാ​ൽ മു​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് അ​റി​യി​ച്ചു. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ 24 രാ​ജ്യാ​ന്ത​ര ടീ​മു​ക​ളും വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ 12 ടീ​മു​ക​ളും അ​ണി​നി​ര​ക്കും. ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, ട്രി​യോ​സ്, ടീം ​ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

Tags:    
News Summary - World Bowling Championship in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.