പാരിസിൽ ഗോൾ മഴ; ത്രില്ലര്‍ പോരിൽ പി.എസ്.ജിക്ക് ജയം

പാരിസ്: സ​മീ​പ​കാ​ല​ത്ത് കാ​ൽ​പ​ന്ത് മൈ​താ​നം ക​ണ്ട ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ക്ലാ​സി​ക് പോ​രി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​നു മേ​ൽ ഒ​റ്റ​ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ജ​യം പി​ടി​ച്ച് പാ​രീ​സി​യ​ൻ​സ്. ഗോ​ൾ​മ​ഴ ക​ണ്ട ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ ആ​ദ്യ പാ​ദ പോ​രാ​ട്ട​ത്തി​ലാ​ണ് ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ചാ​മ്പ്യ​ന്മാ​ർ​ക്കെ​തി​രെ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ 5-4ന് ​ലീ​ഡു​റ​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ടു​ത്ത​യാ​ഴ്ച ബ​യേ​ൺ ക​ളി​മു​റ്റ​മാ​യ അ​ലി​യ​ൻ​സ് അ​റീ​ന​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം പാ​ദം തീ​പാ​റും.

അ​ടി​ച്ചും തി​രി​ച്ച​ടി​ച്ചും ആ​​ക്ര​മ​ണ ഫു​ട്ബാ​ൾ ത​ക​ർ​ത്താ​ടി​യ പാ​ർ​ക് ഡി ​പ്രി​ൻ​സ​സി​ൽ ആ​ദ്യം ഗോ​ള​ടി​ച്ച് മു​ന്നി​ൽ ക​യ​റി​യ​ത് സ​ന്ദ​ർ​ശ​ക​രാ​ണ്. 17ാം മി​നി​റ്റി​ൽ ലൂ​യി​സ് ഡ​യ​സി​നെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി ഹാ​രി കെ​യ്ൻ ഗോ​ളി​യെ കീ​ഴ​ട​ക്കി വ​ല​യി​ലെ​ത്തി​ച്ച​തോ​ടെ ക​ളി മു​റു​കി. ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യും ഇ​ര​മ്പി​യാ​ർ​ത്ത പി.​എ​സ്.​ജി മു​ന്നേ​റ്റം വൈ​കാ​തെ തി​രി​ച്ച​ടി​ച്ചു. കൗ​മാ​ര താ​രം ഡൂ​വെ​യു​ടെ പാ​സി​ൽ ക്വാ​ര​റ്റ്ക്ഷ​ലി​യ ആ​യി​രു​ന്നു സ്കോ​റ​ർ. 10 മി​നി​റ്റി​നി​ടെ യൊ​ആ​വോ നെ​വ​സി​ന്റെ ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ആ​തി​ഥേ​യ​ർ​ക്കു ത​ന്നെ​യാ​യി​രു​ന്നു പ​ന്ത​ട​ക്ക​ത്തി​ലും ഗോ​ൾ​നീ​ക്ക​ങ്ങ​ളി​ലും ഒ​രു പ​ണ​ത്തൂ​ക്കം മേ​ൽ​ക്കൈ. എ​ന്നാ​ൽ, വി​ങ്ങി​ലൂ​ടെ പി.​എ​സ്.​ജി താ​ര​ങ്ങ​ളെ ഒ​​ന്നൊ​ഴി​യാ​തെ വെ​ട്ടി​യൊ​ഴി​ഞ്ഞ് ഒ​ലി​സെ നേ​ടി​യ ഗോ​ൾ വ​രാ​നി​രി​ക്കു​ന്ന​തി​ന്റെ സൂ​ച​ന ന​ൽ​കി. സ​മ​നി​ല​യു​മാ​യി ഇ​രു​ടീ​മും ഇ​ട​വേ​ള​ക്ക് പി​രി​യു​മെ​ന്ന് തോ​ന്നി​ച്ച​തി​നി​ടെ ബ​യേ​ൺ താ​രം അ​ൽ​ഫോ​ൻ​സോ ഡേ​വി​സി​ന്റെ കൈ​യി​ൽ ത​ട്ടി​യ​തി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി ഉ​സ്മാ​നെ ഡെം​ബ​ലെ വ​ല​യി​ലാ​ക്കി പി.​എ​സ്.​ജി​യെ പി​ന്നെ​യും ഡ്രൈ​വി​ങ് സീ​റ്റി​ലി​രു​ത്തി.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ പി.​എ​സ്.​ജി മാ​ത്ര​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ. അ​ഷ്റ​ഫ് ഹ​കീ​മി​യു​ടെ അ​പ​ക​ട​ക​ര​മാ​യ പ​ന്ത് ​മ​നോ​ഹ​ര​മാ​യി വ​ല കു​ലു​ക്കി ക്വാ​ര​റ്റ്ക്ഷ​ലി​യ ഡ​ബ്ൾ പൂ​ർ​ത്തി​യാ​ക്കി. വൈ​കാ​തെ ഡെം​ബ​ലെ​യും ഗോ​ൾ​വേ​ട്ട ര​ണ്ടാ​ക്കി. ക​ളി ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ടും​മു​മ്പ് 5-2ന്റെ ​വ​ലി​യ ലീ​ഡെ​ടു​ത്ത​തോ​ടെ ക​ളി ത​ണു​പ്പി​ച്ച ആ​തി​ഥേ​യ​രു​ടെ നെ​ഞ്ചി​ൽ അ​ഗ്നി വ​ർ​ഷി​ച്ചാ​യി​രു​ന്നു പി​ന്നീ​ട് ബ​യേ​ൺ ഗോ​ളു​ക​ൾ. 65ാം മി​നി​റ്റി​ൽ ഉ​പ​മ​നി​കാ​വോ സ്കോ​ർ 5-3 ആ​ക്കി. മൂ​ന്നു മി​നി​റ്റി​നി​ടെ ഹാ​രി കെ​യി​ൻ പാ​സി​ൽ ലൂ​യി​സ് ഡ​യ​സും വ​ല കു​ലു​ക്കി. സ്കോ​ർ 5-4. ക​ണ്ണു​ക​ൾ തു​റ​ന്നു​പി​ടി​ച്ച് ഗാ​ല​റി കാ​ത്തി​രു​ന്ന നി​മി​ഷ​ങ്ങ​ൾ. ഏ​ത് ആം​ഗി​ളി​ലും പ​റ​ന്നെ​ത്തു​ന്ന പ​ന്ത് ഗോ​ൾ​വ​ല കു​ലു​ക്കു​മെ​ന്നാ​യ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ഇ​രു​ടീ​മി​ന്റെ​യും പ്ര​തി​രോ​ധം കൂ​ടു​ത​ൽ ക​രു​ത​ലെ​ടു​ത്ത​തോ​ടെ സ്കോ​ർ ബോ​ർ​ഡ് പി​ന്നീ​ട് ച​ലി​ച്ചി​ല്ല.

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ച​രി​ത്ര​ത്തി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​​ടെ ആ​ദ്യ​മാ​യാ​ണ് സെ​മി​യി​ൽ ഒ​മ്പ​തു ഗോ​ൾ പി​റ​ക്കു​ന്ന​ത്. ഡെം​ബ​ലെ​യും ക്വാ​ര​റ്റ്ക്ഷ​ലി​യും ഒ​പ്പം ഡി​സ​യ​ർ ഡൂ​വേ​യും ചേ​ർ​ന്ന മു​ന്നേ​റ്റ​മാ​ണ് പി.​എ​സ്.​ജി​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി പി​റ​ക്കു​ന്ന അ​ർ​ധാ​വ​സ​ര​ങ്ങ​ൾ ഗോ​ളാ​ക്കി ക്വാ​ര​റ്റ്ക്ഷ​ലി സൃ​ഷ്ടി​ച്ച മി​ന്നാ​യ​ങ്ങ​ൾ ക​ളി കൂ​ടു​ത​ൽ ച​ടു​ല​മാ​ക്കി. മ​റു​വ​ശ​ത്ത്, ലൂ​യി​സ് ഡ​യ​സും ഒ​ലീ​സെ​യും ന​ട​ത്തി​യ അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളും കൗ​തു​കം നി​റ​ച്ചു. ര​ണ്ടാം പാ​ദ​ത്തി​ൽ ഫൈ​ന​ലു​റ​പ്പി​ക്കു​ന്ന​വ​ർ​ക്ക് അ​റ്റ്ല​റ്റി​ക്കോ മ​ഡ്രി​ഡ്- ആ​ഴ്സ​ന​ൽ സെ​മി ജേ​താ​ക്ക​ളാ​കും കി​രീ​ട​പ്പോ​രി​ൽ എ​തി​രാ​ളി​ക​ൾ.

Tags:    
News Summary - PSG edges Bayern Munich 5-4 in a 9-goal thriller: Champions League Semi-Final 1st Leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.