നിയമം അറിഞ്ഞ് കളി കാണാം

കാലത്തിനനുസരിച്ച് മാറുകയാണ് ക്രിക്കറ്റും. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗെയിമാണ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ കളിനിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവുന്നു. കളി കാണാൻ ടി.വിയുടെ മുന്നിൽ ഇരിക്കുേമ്പാൾ അത്യാവശ്യം നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏറെ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ചില ക്രിക്കറ്റ് നിയമങ്ങളെക്കുറിച്ച്...

ഡിസിഷൻ റിവ്യൂ സിസ്​റ്റം (ഡി.ആർ.എസ്)
അമ്പയറുെട തീരുമാനത്തിൽ സംശയമുണ്ടെങ്കിൽ ടീം ക്യാപ്റ്റനോ ബാറ്റ്സ്മാനോ മൂന്നാം അമ്പയറുടെ സഹായം ആവശ്യപ്പെടാനുള്ള സംവിധാനമാണ് ഡി.ആർ.എസ്. പലപ്പോഴും കാണികളിൽ ഡി.ആർ.എസ് ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് എൽ.ബി.ഡബ്ല്യു തീരുമാനങ്ങളിൽ. ബാൾ ട്രാക്കിങ് സിസ്​റ്റം വഴി പരിശോധിക്കുേമ്പാൾ പന്ത് സ്​റ്റംപിൽ കൊണ്ടാൽ ഔട്ടാണെന്നാണ് പലരുടെയും ധാരണ. എന്നാൽ, അങ്ങനെയല്ല. ലെഗ് സ്​റ്റംപ്​ ലൈനിനു പുറത്ത് പിച്ച് ചെയ്തശേഷം വരുന്ന പന്താണെങ്കിൽ അത് എൽ.ബി.ഡബ്ല്യു ആയിരിക്കില്ല. മറിച്ച്, സ്​റ്റംപിനു നേരെയോ ഓഫ് സ്​റ്റംപിനു പുറത്തോ ആണ് പന്ത് പിച്ച് ചെയ്യുന്നതെങ്കിൽ എൽ.ബി.ഡബ്ല്യു അനുവദിക്കാൻ സാധ്യതയുണ്ട്.

ടെസ്​റ്റിൽ ഒരിന്നിങ്സിൽ രണ്ടുതവണ റിവ്യൂ നൽകാം. ഏകദിനത്തിലും ട്വൻറി20യിലും ഓരോ തവണ വീതവും ഡി.ആർ.എസ് ആവശ്യപ്പെടാം. ഇത് വിജയിച്ചാൽ വീണ്ടും റിവ്യൂ നൽകാനാവും. എന്നാൽ, ഒരുതവണ റിവ്യൂ പരാജയപ്പെട്ടാൽ പിന്നീട് അവസരം ലഭിക്കില്ല (അമ്പയേഴ്സ് കാൾ ആണെങ്കിൽ റിവ്യൂ നഷ്​ടപ്പെടില്ല). എൽ.ബി.ഡബ്ല്യുവിന്​ ഡി.ആർ.എസ് നൽകിയാൽ മൂന്നാം അമ്പയർ പരിശോധിക്കുന്നത് മൂന്നു കാര്യങ്ങളാണ്. എവിടെയാണ് പന്ത് പിച്ച് ചെയ്യുന്നത് (Pitching), എവിടെവെച്ചാണ് പന്ത് ബാറ്റ്സ്മാ​െൻറ ദേഹത്ത് മുട്ടുന്നത് (Impact), പന്ത് സ്​റ്റംപിൽ തട്ടുമോ (Wicket). ഈ മൂന്നു കാര്യങ്ങളും ശരിയായാൽ മാത്ര​േമ ഔട്ട് നൽകൂ.

a. പന്ത് പിച്ച് ചെയ്യുന്നു (Pitching)
പന്ത് പിച്ച് ചെയ്യുന്ന ലൈനുകളെ മൂന്നായി തരം തിരിക്കാം. ഓഫ് സ്​റ്റംപിനു പുറത്ത്, സ്​റ്റംപിനു നേരെ, ലെഗ് സ്​റ്റംപിനു പുറത്ത്. ഇതിൽ ലെഗ് സ്​റ്റംപിനു പുറത്താണ് പിച്ച് ചെയ്യുന്നതെങ്കിൽ ബാറ്റ്സ്മാൻ ഔട്ട് ആയിരിക്കില്ല (ബാൾ ട്രാക്കിങ് സിസ്​റ്റത്തിൽ പന്ത് സ്​റ്റംപിൽ കൊണ്ടാലും). എന്നാൽ, ഓഫ് സ്​റ്റംപിനു പുറത്തോ സ്​റ്റംപിനു േനരെയോ ആണ് പന്ത് പിച്ച് ചെയ്യുന്നതെങ്കിൽ ഔട്ട് അനുവദിക്കാം.

b. ബോഡി ടച്ച്​ (Impact)
പന്ത് ബാറ്റ്സ്മാ​െൻറ ദേഹത്ത് തട്ടുന്ന സ്ഥലത്തിന് പറയുന്ന പേരാണ് ഇംപാക്​ട്​ സോൺ. സ്​റ്റംപിനു മുന്നിലുള്ള സ്ഥലത്തുവെച്ചായിരിക്കണം പന്ത് ബാറ്റ്സ്മാ​െൻറ ദേഹത്ത് തട്ടുന്നത്. എങ്കിൽ മാത്ര​േമ ഔട്ട് നൽകാവൂ. എന്നാൽ, ചില സമയങ്ങളിൽ ബാറ്റ്സ്മാന്മാർ കളിക്കാൻ ശ്രമിക്കാതെ പന്ത് പാഡുവെച്ച് തടഞ്ഞിടാൻ ശ്രമിക്കാറുണ്ട്. ഇങ്ങനെയുള്ള സമയത്ത് പന്ത് ദേഹത്തു കൊള്ളുന്നത് (Impact Zone) ഓഫ് സ്​റ്റംപിനു പുറത്തുവെച്ചാണെങ്കിലും ഔട്ട് വിളിച്ചേക്കാം. പന്ത് ബാറ്റ്സ്മാ​െൻറ ശരീരത്തിലെ ഏത് ഭാഗത്ത് കൊള്ളുന്നു എന്നത് പ്രശ്നമല്ല. പന്ത് ആദ്യം ബാറ്റിൽ ടച്ച് ചെയ്ത ശേഷമാണ് ദേഹത്ത് കൊള്ളുന്നതെങ്കിൽ ഔട്ട് ആയിരിക്കില്ല.

c. പന്ത് സ്​റ്റമ്പിലേക്ക് (Wicket)
ബാൾ ട്രാക്കിങ് സംവിധാനം വഴി പരിശോധിക്കുേമ്പാൾ പന്ത് സ്​റ്റംപിൽ കൊണ്ടാൽ മാത്രമേ ഔട്ട് നൽകാൻ കഴിയൂ. ഓഫ് സ്​റ്റംപി​െൻറയോ ലെഗ് സ്​റ്റംപി​െൻറയോ പുറത്താണ് കൊള്ളുന്നതെങ്കിൽ പന്തി​െൻറ 25 ശതമാനമെങ്കിലും സ്​റ്റംപി​െൻറ ഉള്ളിലായിരിക്കണമെന്നാണ് നിയമം.

അമ്പയേഴ്സ് കാൾ
ചില സമയങ്ങളിൽ ഗ്രൗണ്ടിലെ അമ്പയറുടെ തീരുമാനത്തിനായിരിക്കും മൂന്നാം അമ്പയർ പ്രാധാന്യം നൽകുക. ‘അമ്പയേഴ്സ് കാൾ’ എന്നാണ് ഇതിന് പറയുന്നു. ഔട്ടാണോ എന്ന് പരിശോധിക്കുേമ്പാൾ നേരിയ വ്യത്യാസങ്ങൾ കണ്ടാലും ഗ്രൗണ്ടിലെ അമ്പയറുടെ തീരുമാനത്തിനൊപ്പം നിൽക്കാനായിരിക്കും മൂന്നാം അമ്പയറുടെ തീരുമാനം.

ഉദാഹരണം: അമ്പയർ എൽ.ബി.ഡബ്ല്യു ഔട്ട് വിധിക്കുന്നു. ബാറ്റ്സ്മാൻ റിവ്യൂ കൊടുക്കുന്നു. മൂന്നാം അമ്പയർ പരിശോധിക്കുന്നു. പിച്ചിങ്ങും ഇംപാക്ട് സോണും കൃത്യമാണ്. എന്നാൽ, പന്ത് നേരിയ തോതിൽ മാത്ര​േമ സ്​റ്റംപിൽ ടച്ച് ചെയ്തിട്ടുള്ളൂ എന്നിരിക്കട്ടെ (പന്തി​െൻറ 25 ശതമാനമെങ്കിലും സ്​റ്റംപിൽ ഉണ്ടാവണമെന്നാണ് നിയമം). എങ്കിലും, അമ്പയറുെട തീരുമാനം ബഹുമാനിച്ച് ഔട്ട് തന്നെയായിരിക്കും മൂന്നാം അമ്പയറും നൽകുക. എന്നാൽ, ബാറ്റ്സ്മാ​െൻറ റിവ്യൂ നഷ്​ടപ്പെടില്ല.

റണ്ണൗട്ട്, ക്യാച്ച് അവസരങ്ങളിലും ഗ്രൗണ്ടിലെ അമ്പയർ എടുത്ത തീരുമാനത്തിനായിരിക്കും പ്രാധാന്യം നൽകുക.

ഡക്​​വർത്ത് ലൂയിസ്
ക്രിക്കറ്റിൽ സാധാരണ കാണികളെ സംബന്ധിച്ചിടത്തോളം ഇത്രയേറെ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമുള്ള നിയമം വേറെയില്ല. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാൽ മത്സരത്തി​െൻറ സമയം നഷ്​ടപ്പെട്ടാൽ (മഴ, മോശം കാലാവസ്ഥ തുടങ്ങിയവ) വിജയികളെ നിശ്ചയിക്കുന്നതും വിജയലക്ഷ്യം പുനർനിർണയിക്കുന്നതും ഡക്​​വർത്ത് ലൂയിസ് സംവിധാനമുപയോഗിച്ചാണ്. ഇതി​െൻറ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ നടന്ന വെസ്​റ്റിൻഡീസ്-ബംഗ്ലാദേശ് മത്സരം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 24 ഓവറിൽ ഒരു വിക്കറ്റിന് 152 റൺസെടുത്ത് നിൽക്കുേമ്പാഴാണ് മഴ പെയ്തത്. മഴ നീണ്ടതിനാൽ പിന്നീട് വിൻഡീസിന് ബാറ്റിങ്ങിന് അവസരം കിട്ടിയില്ല. മഴ മാറിയപ്പോൾ ഡക്​വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന് 24 ഓവറിൽ ജയിക്കാൻ വേണ്ടത് 213 റൺസ്. വെസ്​റ്റിൻഡീസ് സ്കോർ ചെയ്യാത്ത റൺസ് എങ്ങനെയാണ് അവർക്ക് ലഭിച്ചതെന്നാണ് ഭൂരിപക്ഷം പേരുടെയും സംശയം.

50 ഓവർ ബാറ്റ് ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നല്ലോ വിൻഡീസ് ബാറ്റിങ് തുടങ്ങിയത്. എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഴയിൽ അവർക്ക് 24 ഓവറേ കളിക്കാൻ കഴിഞ്ഞുള്ളു. 24 ഒാവറേ കളിക്കാൻ കഴിയുമായിരുന്നുള്ളൂവെന്ന് നേര​േത്ത അറിഞ്ഞിരുന്നെങ്കിൽ വെസ്​റ്റിൻഡീസ് അടിച്ചേക്കാമായിരുന്ന റൺസ്, ബാക്കി വിക്കറ്റ് എന്നിവ കണക്കാക്കിയാണ് 213 റൺസ് നൽകിയത്. പ്രത്യേക സോഫ്റ്റ്​വെയർ ഉപയോഗിച്ചാണ് ഇത് കണക്കാക്കുന്നത്. ഈ സോഫ്​റ്റ്​വെയറിലേക്ക് നിലവിലെ റൺസും ഓവറും വിക്കറ്റും നൽകിയാൽ എതിർടീമിനുള്ള ടാർഗറ്റ് ലഭ്യമാകും. ഒാരോ ഓവർ പിന്നിടുേമ്പാഴും ഇത്തരം ടാർഗറ്റ് സ്കോറുകൾ ഉണ്ടാവും. ഈ സ്കോറിനെയാണ് ‘പാർ സ്കോർ’ എന്ന് പറയുന്നത്. രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങുന്ന ടീമി​െൻറ പക്കൽ ഓരോ ഓവറിലെയും പാർ സ്കോറി​െൻറ പട്ടിക ഉണ്ടാവും. ഈ ലക്ഷ്യം മുന്നിൽവെച്ചായിരിക്കും അവരുടെ ബാറ്റിങ്. ഇടക്കുവെച്ച് മഴ തടസ്സപ്പെടുത്തി കളി മുടങ്ങിയാലും പാർ സ്കോറിൽ മുന്നിലുള്ള ടീം വിജയിക്കും.

ക്രീസും റണ്ണൗട്ടും
ഐ.പി.എൽ ഫൈനലിൽ ധോണിയുടെ റണ്ണൗട്ട് വിവാദത്തി​െൻറ കനൽ ഇനിയും െകട്ടടങ്ങിയിട്ടില്ല. യഥാർഥത്തിൽ ധോണി ഔട്ടാണ്. കാരണം, പിച്ചിലെ കുമ്മായവരകൾ പൂർണമായും ക്രീസ് ആയി കണക്കാക്കുന്നില്ല. വെള്ളവരയുടെ ഉൾഭാഗത്തെ അരിക് മാത്രമാണ് ക്രീസ്. ബാക്കിയുള്ള ഭാഗമെല്ലാം കനം കിട്ടാൻ വേണ്ടി ഇട്ട വരകൾ മാത്രമാണ്. നോബാളിലും ഇതേ അവസ്ഥയുണ്ട്. ബൗളറുടെ കാൽ ക്രീസ് ലൈനി​െൻറ ഉൾഭാഗത്തെ അരികിൽ തൊട്ടിരിക്കണം. അതും മറികടന്ന് പോകുേമ്പാഴാണ് നോബാൾ വിധിക്കുന്നത്. അരികിൽ ചെറുതായി തൊട്ടാലും കാര്യമില്ല. അരികി​െൻറ ഉൾഭാഗത്ത് എന്നാണ് ക്രിക്കറ്റ് ബുക്കുകളിലെ നിർവചനം.
ഐ.പി.എൽ ഫൈനലിൽ പൊള്ളാർഡ് ബാറ്റ് ചെയ്തപ്പോൾ അമ്പയർ വൈഡ് വിളിക്കാതിരുന്നതും സംശയത്തിനിട നൽകിയിരുന്നു.

ഈ വിഷയത്തിലും ന്യായം അമ്പയർക്കൊപ്പമാണ്. വല​ൈങ്കയൻ ബാറ്റ്്സ്മാ​െൻറ വലതുവശത്തുള്ള ലൈൻ അടിസ്ഥാനമാക്കിയാണ് അമ്പയർ വൈഡ് വിളിക്കുന്നത്. ഈ ക്രീസ് ലൈൻ അമ്പയർമാരെ സഹായിക്കാനുള്ള സൂചനാവര മാത്രമാണ്. ബാറ്റ്സ്മാ​െൻറ പൊസിഷൻകൂടി നോക്കിയായിരിക്കും അമ്പയർ വൈഡ് വിളിക്കുക. ബൗൾ ചെയ്യുന്നതിന് മുമ്പ് ബാറ്റ്സ്മാൻ വലതുവശത്തേക്ക് കൂടുതൽ നീങ്ങിയാൽ, ബാറ്റ്സ്മാൻ നിൽക്കുന്ന സ്ഥലത്തുനിന്നുള്ള അകലമായിരിക്കും ക്രീസ് ആയി പരിഗണിക്കുക. ഫൈനലിൽ ബ്രാവോ പന്തെറിയുന്നതിനുമു​േമ്പ പൊള്ളാർഡ് വലതുവശത്തേക്ക് നീങ്ങിയതുകൊണ്ടാണ് അമ്പയർ വൈഡ് അനുവദിക്കാതിരുന്നത്.

മങ്കാദിങ് നിയമപരം

ഐ.പി.എൽ മത്സരത്തിനിടെ ജോസ് ബട്​ലറെ പഞ്ചാബ് നായകൻ ആർ. അശ്വിൻ ‘മങ്കാദിങ്’ ചെയ്ത് ഔട്ടാക്കിയത് വിവാദമായിരുന്നു. ബൗളർ ബൗൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കറെ ഔട്ടാക്കുന്നതിനെയാണ് മങ്കാദിങ് എന്ന് പറയുന്നത്. അശ്വിൻ ചെയ്തത് ശരിയോ തെറ്റോ എന്ന് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുേമ്പാഴും നിയമത്തി​െൻറ പിൻബലം അശ്വിനു തന്നെയാണ്. ബൗളർ പന്ത് കൈയിൽനിന്ന് വിടുന്ന സമയത്തിനുശേഷം മാത്ര​േമ ബാറ്റ്സ്​മാന് ക്രീസ് വിട്ടിറങ്ങാൻ അനുവാദമുള്ളൂ. അല്ലാത്തപക്ഷം ബൗളർക്ക് സ്​റ്റംപ്​ ചെയ്ത് ഔട്ടാക്കാം. എന്നാൽ, ബൗളറുടെ കൈയിൽനിന്ന് അബദ്ധത്തിൽ സ്​റ്റംപിലേക്ക് ബാൾ വീണാൽ ഔട്ടല്ല. പുറത്താക്കണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം സ്​റ്റംപ്​ ചെയ്താൽ മാത്ര​േമ ഔട്ട് നൽകുകയുള്ളൂ.

ബൗണ്ടറി ലൈനിലെ ക്യാച്ച്

ക്യാച്ചെടുക്കുന്ന ഫീൽഡർ പന്ത് ആദ്യമായി തൊടുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം ഗ്രൗണ്ടിനുള്ളിലുണ്ടാകണമെന്നാണ് നിയമം. ഉദാഹരണം പറയാം: സിക്സ് പോകുമെന്നുറപ്പുള്ള പന്ത് ഗ്രൗണ്ടിലേക്ക് തട്ടിയിടുന്നതിനായി ഫീൽഡർ ബൗണ്ടറി ലൈനിന് പുറത്തേക്ക് ഇറങ്ങിയെന്ന് കരുതുക. ബൗണ്ടറി ലൈനി​െൻറ പുറത്തെത്തിയ ഫീൽഡർ വായുവിൽ ഉയർന്ന് ചാടി പന്ത് ഗ്രൗണ്ടിലേക്ക് തട്ടുന്നു. ഈ പന്ത് ഗ്രൗണ്ടിലുള്ള ഫീൽഡർ ക്യാച്ചെടുത്താലും ഔട്ടാവില്ല. കാരണം, ആദ്യത്തെ ഫീൽഡർ ചാടിയത് ഗ്രൗണ്ടി​െൻറ പുറത്തുനിന്നാണ്.

വിവരങ്ങൾക്ക്​ കടപ്പാട്: വിശ്വജിത് ബാഹുലേയൻ (ബി.സി.സി.ഐ അമ്പയർ)

Tags:    
News Summary - Technical Terms of Cricket Laws -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.