‘ധോണി തുടക്കകാലത്ത് എന്റെ അടുത്ത് ഇരിക്കാറില്ലായിരുന്നു’; രസകരമായ അനുഭവം പങ്കുവെച്ച് സചിൻ

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടീമിൽ പുതുതായി വന്ന കാലത്തെ ചില ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ സചിൻ ടെൻഡുൽക്കർ. താൻ ആദ്യമായി ധോണിയെ കണ്ടതും 2007ൽ നായകസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തതിൻ്റെ കാരണവും സചിൻ ഓർത്തെടുത്തു.

2003-04ലെ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് താൻ ധോണിയെ ആദ്യമായി കണ്ടതെന്ന് സചിൻ പറയുന്നു.

"ബംഗ്ലാദേശിൽ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. ഒരു മത്സരത്തിൽ അവസാനം ഒന്നോ രണ്ടോ ഷോട്ടുകൾ മാത്രമാണ് ധോണി കളിച്ചത്. അദ്ദേഹത്തിൻ്റെ ബാറ്റിൽ നിന്ന് ഒരു പ്രത്യേക തരത്തിലുള്ള ശബ്ദം കേട്ടതോടെ, ഞാൻ ഉടൻ തന്നെ എൻ്റെ അടുത്തിരുന്ന സൗരവിൻ്റെ (ഗാംഗുലി) നേർക്ക് തിരിഞ്ഞു പറഞ്ഞു: "ദാദാ ഇസ്കെ ബല്ലേ സേ ആവാസ് കുച് അലഗ് ആ രഹാഹെ" അവൻ പന്ത് തട്ടുമ്പോൾ എന്തോ വ്യത്യാസമുള്ള ശബ്ദമാണ് വരുന്നത്," ജിയോ ഇൻസൈഡറിൽ സചിൻ പറഞ്ഞു.

“ബിഗ് ഹിറ്റർമാർക്ക് ഈ പ്രത്യേകതയുണ്ട്, അവർ അടിക്കുമ്പോൾ അത് ദൂരത്തേക്ക് പോകുമെന്ന് നിങ്ങൾ കരുതും, പക്ഷേ അത് 10 യാർഡ് കൂടുതൽ സഞ്ചരിക്കും. അദ്ദേഹത്തിൻ്റെ ബാറ്റിംഗിൽ ആ നിലവാരം ഞാൻ കണ്ടു, ” - സചിൻ കൂട്ടിച്ചേർത്തു.

നാണംകുണുങ്ങിയായ ധോണി

എന്തുകൊണ്ടാണ് എംഎസ് ധോണി വിമാനത്തിൽ തൻ്റെ അടുത്ത് ഇരിക്കാത്തതെന്ന് ആദ്യമായി അറിഞ്ഞ സംഭവവും സചിൻ ഓർത്തെടുത്തു.


കുറച്ച് വർഷങ്ങളായി, അവൻ എൻ്റെ അടുത്ത് ഇരിക്കാറേയില്ലായിരുന്നു. കുറേകഴിഞ്ഞാണ് ഞങ്ങൾ അടുത്തടുത്ത് ഇരിക്കാൻ തുടങ്ങിയത്. അവൻ വളരെ ലജ്ജാശീലനാണെന്ന് എനിക്കറിയില്ലായിരുന്നു, അതിനാലാണ് അവൻ സീറ്റ് മാറുന്നത്. ”

2007-ൽ ബി.സി.സി.ഐ വീണ്ടും നായകസ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ എം.എസ് ധോണിയുടെ പേര് താൻ എന്തിനാണ് ശിപാർശ ചെയ്തതെന്നും സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തി.

‘‘2007-ൽ ബിസിസിഐ എനിക്ക് നായക സ്ഥാനം വാഗ്ദാനം ചെയ്തു, പക്ഷേ എൻ്റെ ശരീരം വളരെ പരിതാപകരമായ രൂപത്തിലായിരുന്നു.

“എംഎസ് ധോണിയെ ഞാൻ നിരീക്ഷപ്പോൾ അദ്ദേഹം ആ സമയത്ത് വളരെ മികച്ച നിലയിലായിരുന്നു. മനസ്സ് വളരെ സുസ്ഥിരമാണ്, അദ്ദേഹം വളരെ ശാന്തനുമാണ്, ശരിയായ തീരുമാനങ്ങൾ എടുക്കുന്നു. ഞാൻ അദ്ദേഹത്തെ ക്യാപ്റ്റൻസിയിലേക്ക് ശുപാർശ ചെയ്തു. -സചിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Sachin Tendulkar Reveals Why MS Dhoni Never Used to Sit Next to Him in His Early Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.