വടകര: കളിക്കളത്തിെൻറ ആരവമില്ലാത്ത ലോകത്താണിപ്പോള്‍ കായികകേരളത്തിെൻറ അഭിമ ാനമായ കോച്ച് ഒ.എം. നമ്പ്യാര്‍. വേദനകള്‍ തിന്ന് കഴിയുകയാണദ്ദേഹം. 85കാരനായ നമ്പ്യാര്ക ്ക്, 2016ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചിരുന്നു. അടുത്തിടെ കിടക്കയില്‍ നിന്ന് താഴെ വീണു. ഇതോടെ, ഇടതു കാലിന്റെ ഇടുപ്പിന് പൊട്ടലുണ്ടായി തീര്‍ത്തും കിടപ്പിലായി.
തന്നെ കാണാനെത്തുന്നവര്‍ക്ക് മുന്നില്‍, ഒരു കാലത്തിെൻറ കളി ഓര്‍മകള്‍ മുഴുവന്‍ പേറി കിടക്കുകയാണ് നമ്പ്യാര്‍. പി.ടി. ഉഷയെന്ന ഇതിഹാസ താരത്തെ ലോകത്തിന് പരിചയപ്പെടുത്തിയ നമ്പ്യാർ രാജ്യത്തെ മികച്ച പരിശീലകന് നൽകുന്ന ദ്രോണാചാര്യ പുരസ്കാരം പ്രഥമ വർഷം തന്നെ നേടിയ കോച്ചാണ്.
കുടുംബം ഒന്നടങ്കം ഈ അതുല്യപ്രതിഭക്ക് കാവലിരിക്കുന്നുണ്ട്. ഇതിനിടെ, വിദഗ്ധ ചികിത്സക്കായി സര്‍ക്കാര്‍ തലത്തില്‍ നടപടിവേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇപ്പോഴും ഗുരുനാഥെൻറ വിവരങ്ങള്‍ തേടി നിരവധി കായിക പ്രതിഭകളാണ് കോഴിക്കോട്, വടകര മണിയൂര്‍ മീനത്തുകരയിലെ മാധവന് നമ്പ്യാര്‍ എന്ന ഒ.എം. നമ്പ്യാരെ കാണാെനത്തുന്നത്. 2017ലെ ഓണനാളില്‍ കണ്ണൂര്‍ സ്പോട്സ് ഡിവിഷനിലെ ആദ്യബാച്ചിലെ 13 താരങ്ങള്‍ നമ്പ്യാര്‍ക്കൊപ്പമാണ് ഓണമുണ്ടത്. പി.ടി. ഉഷ അടങ്ങുന്ന ഈ ബാച്ച് അന്നുതൊട്ട് ഇന്നോളം നമ്പ്യാരെ വിടാതെ പിന്തുടരുന്നുണ്ട്.
കെ. സ്വര്‍ണലത, ഡോ. ടി.പി. ആമിന, സി.ടി. ബില്‍ക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാംഗി, ത്രേസ്യാമ്മ ജോസഫ് എന്ന സിസ്റ്റര്‍ സാനിറ്റ, വി.വി. ഉഷ, എലിസബത്ത് ജോര്‍ജ്, ജമ്മ ജോസഫ്, മോളി ജോസഫ്, പി. സബിത എന്നിവര്‍ നമ്പ്യാരുടെ ക്ഷണമനുസരിച്ചാണന്ന് വീട്ടിലത്തെിയത്. ഇവരില്‍ പലരും നമ്പ്യാരുടെ വീട്ടിലെ സന്ദര്‍ശകരാണ്. ഇക്കഴിഞ്ഞ ദിവസം ഡോ.ടി.പി. ആമിനയും ഭര്‍ത്താവ് അബ്ദുല്‍ഖാദര്‍ മുണ്ടോലും നമ്പ്യാരെ സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.