വിദർശ കെ വിനോദ്
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസിൽ ചരിത്ര വെള്ളിയുമായി കോഴിക്കോട്ടുകാരി; ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ വിനോദ്
നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്ര മെഡൽ സ്വന്തമാക്കി മലയാളി താരം വിദർശ.കെ. വിനോദ്. പത്ത് മീറ്റർ വനിത എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയതാണ് താരത്തിന്റെ നേട്ടം. ചരിത്രത്തിൽ ഇത് ആദ്യമാണ് ഒരു മലയാളി വനിത ഷൂട്ടിങ്ങിൽ മെഡൽ കരസ്ഥമാക്കുന്നത്.
വിദർശയുൾപ്പടെ മൂന്ന് പേരടങ്ങുന്ന ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. എലവേനിൽ വാളരിവനും സോനം മസ്‌കറുമാണ് ടീമിലെ മറ്റ് രണ്ട് പേർ. 1898 പോയിന്റുകൾ കരസ്ഥമാക്കിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 1904.2 പോയിന്റുകൾ നേടിയ ചൈന സ്വർണ്ണം നേടിയപ്പോൾ 1898 പോയിന്റുകൾ നേടിയ ജപ്പാനാണ് വെങ്കലം നേടിയത്.
കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർശ. ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെയാണ് താരത്തിന്റെ നേട്ടം. സെപ്‌റ്റംബർ 26ന് 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.