കാലിഫോർണിയയിൽ വൻ കാർ അപകടം; ഗോൾഫ്​ ഇതിഹാസം ടൈഗർ വുഡ്​സ്​ ആശുപത്രിയിൽ


ലോസ്​ ആഞ്ചലസ്​: അമിത വേഗത്തിൽ യാത്ര ചെയ്യുന്നതിനിടെ റോഡിൽനിന്ന്​ കാർ തെന്നി 'പറന്നുയർന്നുവീണ്​' യു.എസ്​ ഗോൾഫ്​ ഇതിഹാസം ടൈഗർ വുഡ്​സിന്​ ഗുരുതര പരിക്ക്​. പുലർച്ചെയുണ്ടായ അപകടത്തിൽ ഇരു കാലുകളും പൊട്ടി. അടിയന്തര ശസ്​ത്രക്രിയ നടത്തിയ താരം ഭാഗ്യം തുണച്ചതിനാൽ​ വൻദുരന്തത്തിൽനിന്ന്​ രക്ഷപ്പെട്ടുവെന്ന്​ പൊലീസ്​ പറഞ്ഞു.

കാലിഫോർണിയ ഹൈവേയിൽ അമിത വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്ന ഭാഗത്താണ്​ ടൈഗർ വുഡ്​സി​െൻറ കാറും അപകടം വരുത്തിയത്​. പാർലോസ്​ വെർഡസ്​ എന്ന ഭാഗത്ത്​ മലനിരകളിൽനിന്ന്​ താഴോട്ടിറങ്ങുന്ന ഭാഗത്ത്​ അമിത വേഗത്തിൽ ഇറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനം. വർഷങ്ങൾക്കിടെ നിരവധി വൻ അപകടങ്ങൾക്ക്​ പേരുകേട്ട ഇടമാണിത്​.

റോഡിൽനിന്ന്​ ഏറെ ദൂരെ പുൽമേടിലാണ്​ കാർ പതിച്ചത്​. പൂർണമായി തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ്​ വുഡ്​സിനെ കണ്ടെത്തിയതെന്ന്​ ആദ്യമായി സ്​ഥലത്തെത്തിയ പൊലീസ്​ ഉദ്യോഗസ്​ഥൻ കാർലോസ്​ ഗൊൺസാലസ്​ പറഞ്ഞു. ശരീരം ഗുരുതര പരിക്കി​െൻറ പിടിയിലായിട്ടും ബോധാവസ്​ഥയിലായിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.

വിവരമറിഞ്ഞെത്തിയ അഗ്​നി രക്ഷാ സേനയും പാരാമെഡിക്കൽ ജീവനക്കാരും ചേർന്ന്​ കാർ വെട്ടിപ്പൊളിച്ചാണ്​ വുഡ്​സിനെ പുറത്തെത്തിച്ച്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

ലഹരിയുടെ സ്വാധീനത്തിലാണ്​ അപകടമെന്നതിന്​​ സൂചനകളില്ലെന്ന്​​ പൊലീസ്​ അറിയിച്ചു.

ഗോൾഫ്​ ചരിത്രം തിരുത്തിയ മഹാനായ താരമായ വുഡ്​സ്​ 15 മുൻനിര ചാമ്പ്യൻഷിപ്പുകളിലെ ജേതാവാണ്​. അടുത്തിടെ അഞ്ചാം തവണയും പുറംഭാഗത്ത്​ ശസ്​ത്രക്രിയക്ക്​ വിധേയനായ ശേഷം ഇനി മുൻനിര ചാമ്പ്യൻഷിപ്പുകളിൽ കളിക്കാനാവുമോ എന്ന്​ വുഡ്​സ്​ സംശയം പ്രകടിപ്പിച്ചിരുന്നു. 2019ലാണ്​ അവസാനമായി ഒരു ചാമ്പ്യൻഷിപ്പ്​ സ്വന്തം പേരിൽ കുറിക്കുന്നത്​.

അടുത്തിടെയായി നിരന്തരം വിവാദങ്ങൾ വേട്ടയാടുന്ന വുഡ്​സ്​ 2009ൽ കുടുംബ വഴക്കിനിരയായതും നിരവധി പേർ അവിഹിത ബന്ധമാരോപിച്ച്​ രംഗത്തെത്തിയതും വാർത്തയായിരുന്നു. 2014ലും 2017ലുമായി നാലു തവണ പുറംഭാഗത്ത്​ ശസ്​ത്രക്രിയക്ക്​ വിധേയനായിട്ടുണ്ട്​. 2017ൽ നടുറോഡിൽ സ്വന്തം കാറി​െൻറ വീലിനരികെ ഉറങ്ങിയതിന്​ പൊലീസ്​ അറസറ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - US Golfer Tiger Woods Undergoes Surgery After Roll-Over Car Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.