കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇതുവരെ കളിച്ച മൂന്ന് കളിയിലും പരാജയം നുണഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഇന്നെങ്കിലും ജയിച്ചു കേറുമോ? ആരാധകർ ക്ഷമയോടെ കാത്തിരിക്കുകയാണ്. ശനിയാഴ്ച ചെന്നൈയിൻ എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ മത്സരം. രാത്രി 7.30 മുതൽ കലൂർ സ്റ്റേഡിയത്തിൽ കളി നടക്കും.
നവംബർ 14ന് നടന്ന ആദ്യ കളിയിൽ കരുത്തരായ മോഹൻ ബഗാനിൽനിന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു മടങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ തുടക്കം. പിന്നീട് ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റിയും ഒരു ഗോളിന് പരാജയപ്പെടുത്തി. ഐ.എസ്.എല്ലിലെ പുതുമുഖങ്ങൾ ആയ ഇന്റർ കാശിയെ എങ്കിലും തോൽപിക്കാമെന്ന് വിചാരിച്ചപ്പോൾ മൂന്നാം കളിയും പിഴച്ചു. ബ്ലാസ്റ്റേഴ്സ് ഒരു ഗോളടിച്ചപ്പോൾ രണ്ടു ഗോളിന് ഇന്റർ കാശിക്ക് വിജയം.
ഐ.എസ്.എൽ പ്രതിസന്ധിയെ തുടർന്നും ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തികനില പരുങ്ങലിൽ ആയതിനാലും മുൻനിര വിദേശതാരങ്ങളെല്ലാം സീസണിനു മുന്നേ കൂടുവിട്ടു പോയിരുന്നു. മികച്ച ഒരു ഗെയിം പ്ലാൻ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് തുടർച്ചയായ തോൽവിക്ക് കാരണം. ശനിയാഴ്ചത്തെ എതിരാളികളായ ചെന്നൈയിനാണെങ്കിൽ മൂന്നു കളികളിൽ രണ്ടെണ്ണം തോൽക്കുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.