ഇന്ത്യ-ജപ്പാൻ വനിത ഏഷ്യൻ കപ്പ് മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range പെർത്തിൽ ഇന്ത്യക്ക് നിരാശാ വനിതാ ദിനം; ഏഷ്യൻ കപ്പിൽ 0-11ന് തോറ്റ് പുറത്ത്
പെർത്ത്: എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ ജപ്പാനോട് എതിരില്ലാത്ത 11 ഗോളിന്റെ ഭീമൻ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ടൂർണമെന്റിൽനിന്ന് ടീം പുറത്തായി. ഒരു മണിക്കൂറിനകമാണ് ജപ്പാൻ പത്തിലധികം തവണ നിറയൊഴിച്ചത്. നാലാം മിനിറ്റിൽ തുടങ്ങിയ ഗോൾ സൂനാമി 62ാം മിനിറ്റിൽ അവസാനിച്ചു.ഹിനാറ്റി മിയാസാവയും റികോ യുവേകിയും ഹാട്രിക് നേടി. ഗ്രൂപ് ‘സി’യിലെ ആദ്യ കളിയിൽ വിയറ്റ്നാമിനോടും ഇന്ത്യ തോറ്റിരുന്നു. ചൊവ്വാഴ്ച അവസാന മത്സരത്തിൽ ചൈനീസ് തായ്പേയിയെ നേരിടും. പോയന്റൊന്നുമില്ലാതെ നാലാമതാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.