Posted On
date_range Updated On
date_range വിംബിൾഡൺ: റിബക്കിന ക്വാർട്ടറിൽ
ലണ്ടൻ: ഖസാക്കിസ്ഥാന്റെ മുൻ ചാമ്പ്യൻ എലേന റിബക്കിന വിംബിൾഡൺ ടെന്നിസ് വനിത സിംഗിൾസ് ക്വാർട്ടറിൽ. പ്രീക്വാർട്ടർ മത്സരത്തിനിടെ നാട്ടുകാരിയായ അന്ന കലിൻസ്കായ പരിക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് റിബക്കിനക്ക് വാക്കോവർ ലഭിച്ചത്. മത്സരം നിർത്തിവെക്കുമ്പോൾ 6-3, 3-0 എന്ന നിലയിൽ റിബക്കിന മുന്നിട്ട് നിൽക്കുകയായിരുന്നു.
അമേരിക്കയുടെ എമ്മ നവോറയും ഉക്രയിന്റെ എലിന സ്വിറ്റോലിനയും അവസാന എട്ടിലെത്തി. റിബക്കിനയാണ് ക്വാർട്ടറിലെ എതിരാളി. പുരുഷന്മാരിൽ ഇറ്റലിയുടെ ലോറൻസോ മുസറ്റിയും ആസ്ട്രേലിയയുടെ അലക്സ് ഡി മിനൗറും ക്വാർട്ടറിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.