Posted On
date_range Updated On
date_range വിംബ്ൾഡൺ: ദ്യോകോവിച്, നദാൽ, സ്വൈറ്റക് മുന്നോട്ട്
ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിൽ മുൻനിര താരങ്ങളായ നൊവാക് ദ്യോകോവിചിനും റാഫേൽ നദാലിനും ഇഗ സ്വൈറ്റകിനും ജയം. പുരുഷ വിഭാഗത്തിൽ ടോപ് സീഡായ ദ്യോകോവിച് 6-0, 6-3, 6-4ന് 25ാം സീഡ് മിയോമിർ കെസ്മാനോവിചിനെ തോൽപിച്ച് പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചപ്പോൾ രണ്ടാം സീഡ് നദാൽ 6-4, 6-4, 4-6, 6-3ന് സീഡില്ലാത്ത റികാർഡസ് ബെറാൻകിസിനെ കീഴടക്കി.
വനിതകളിൽ ടോപ് സീഡ് ഇഗ സ്വൈറ്റക് 6-4, 4-6, 6-3ന് സീഡ് ചെയ്യപ്പെടാത്ത ലെസ്ലി കെർഖോവിനെയാണ് രണ്ടാം റൗണ്ടിൽ മറികടന്നത്. മൂന്നാം സീഡ് ഒൻസ് ജാബിയർ ജയിച്ചപ്പോൾ അഞ്ചാം സീഡ് മരിയ സക്കാരി പുറത്തായി.
വനിത ഡബ്ൾസിൽ പുറത്തായ ഇന്ത്യയുടെ സാനിയ മിർസ മിക്സഡ് ഡബ്ൾസിൽ ജയം നേടി. സാനിയയും മാറ്റ് പാവിചുമടങ്ങിയ സഖ്യമാണ് രണ്ടാം റൗണ്ടിൽ 6-4, 3-6, 7-6ന് നതേല സലാമിഡ്സെ-ഡേവിഡ് ഹെർനാണ്ടസ് ജോടിയെ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.