Posted On
date_range Updated On
date_range വിംബ്ൾഡണിൽ പുതുചരിത്രം; വനിത സിംഗ്ൾസ് കിരീടം വൊണ്ട്രൂസോവക്ക്
ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് കോർട്ടിൽ ചരിത്രമെഴുതി ചെക് റിപ്പബ്ലിക്കുകാരി മാർകേറ്റ വൊണ്ട്രൂസോവ. ആറു പതിറ്റാണ്ടിനിടെ വനിത സിംഗ്ൾസ് ഫൈനൽ കളിച്ച ആദ്യ സീഡ് ചെയ്യപ്പെടാത്ത താരമായ വൊണ്ട്രൂസോവ, വിംബ്ൾഡൺ കിരീടം നേടുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരിയുമാണ്.
കഴിഞ്ഞ വർഷത്തെ റണ്ണറപ് തുനീഷ്യയുടെ ഒൻ ജാബിയറിനെ 6-4, 6-4 സ്കോറിന് വീഴ്ത്തിയാണ് ഇടംകൈയുകാരി ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. നിലവിൽ 42ാം റാങ്കിലാണ് വൊണ്ട്രൂസോവ. 2019ൽ ഫ്രഞ്ച് ഓപൺ റണ്ണറപ്പായതാണ് 24കാരിയുടെ ഇതിന് മുമ്പത്തെ മികച്ച നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.