നൊവാക് ദ്യോകോവിച് കാമറോൺ നോരിക്കെതിരായ സെമി മത്സരത്തിനിടെ
Posted On
date_range Updated On
date_range വിംബ്ൾഡൺ; പുതുജേത്രിയെ ഇന്നറിയാം
ലണ്ടൻ: ശനിയാഴ്ച നടക്കുന്ന വിംബ്ൾഡൺ വനിത സിംഗ്ൾസിൽ ആരു ജയിച്ചാലും അത് ചരിത്രമാവും. കാരണം, കന്നി കലാശക്കളിയാണ് രണ്ടു പേർക്കും. തുനീഷ്യയുടെ ഒൻസ് ജാബിയറും കസാഖ്സ്താന്റെ എലേന റിബാകിനയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ജാബിയർ ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ തുനീഷ്യക്കാരിയും അറബ് വംശജയുമാണ്. റിബാകിനയാവട്ടെ ഗ്രാൻഡ്സ്ലാം കലാശക്കളിക്ക് യോഗ്യത നേടുന്ന പ്രഥമ കസാഖ്സ്താൻകാരിയാണ്.
മൂന്നാം സീഡായ ജാബിയർ സീഡ് ചെയ്യപ്പെടാത്ത ജർമനിയുടെ തത്യാന മരിയയെ 6-2, 3-6, 6-1നും 17ാം സീഡ് റിബാകിന 6-3, 6-3ന് 16ാം സീഡ് റുമേനിയയുടെ സിമോണ ഹാലെപിനെയുമാണ് സെമിയിൽ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.