ഇന്ത്യൻ വംശജൻ ​സമീർ ബാനർജിക്ക്​ വിംബ്​ൾഡൺ ജൂനിയർ കിരീടം

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ക്കാ​ര​ൻ സ​മീ​ർ ബാ​ന​ർ​ജി​ക്ക്​ വിം​ബ്​​ൾ​ഡ​ൺ ജൂ​നി​യ​ർ കി​രീ​ടം. നാ​ട്ടു​കാ​ര​നാ​യ വി​ക്​​ട​ർ ല​വി​നെ 7-5, 6-3ന്​ ​തോ​ൽ​പി​ച്ചാ​ണ്​ 17കാ​ര​നാ​യ സ​മീ​ർ ജേ​താ​വാ​യ​ത്. 1980ക​ളി​ൽ യു.​എ​സി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ്​ ബാ​ന​ർ​ജി കു​ടും​ബം.

യു​കി ഭാം​ബ്രി​യാ​ണ്​ അ​വ​സാ​നം ഗ്രാ​ൻ​ഡ്​​സ്ലാം ജൂ​നി​യ​ർ സിം​ഗ്​​ൾ​സ്​ കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ക്കാ​ര​ൻ, 2009ലെ ​ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ. രാ​മ​നാ​ഥ​ൻ കൃ​ഷ്​​ണ​നാ​ണ്​ (1954 വിം​ബ്​​ൾ​ഡ​ൺ) ആ​ദ്യ​മാ​യി ഗ്രാ​ൻ​ഡ്​​സ്ലാം ജൂ​നി​യ​ർ കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ക്കാ​ര​ൻ. അ​​ദ്ദേ​ഹ​ത്തി​‍െൻറ മ​ക​ൻ ര​മേ​ശ്​ കൃ​ഷ്​​ണ​ൻ 1970ൽ ​വിം​ബ്​​ൾ​ഡ​ൺ, ഫ്ര​ഞ്ച്​ ഓ​പ​ൺ ജൂ​നി​യ​ർ കി​രീ​ട​ങ്ങ​ൾ നേ​ടി. ലി​യാ​ണ്ട​ർ പേ​സ്​ 1990ൽ ​വിം​ബ്​​ൾ​ഡ​ണി​ലും യു.​എ​സ്​ ഓ​പ​ണി​ലും ജൂ​നി​യ​ർ ജേ​താ​വാ​യി. അ​തേ​വ​ർ​ഷം ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ റ​ണ്ണ​റ​പ്പാ​വു​ക​യും ചെ​യ്​​തു. 

Tags:    
News Summary - Wimbledon 2021: Indian-American Samir Banerjee Enters Boys' Singles Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.