Posted On
date_range Updated On
date_range യു.എസ് ഓപൺ: സിന്നർ- ഫ്രിറ്റ്സ് ഫൈനൽ
ന്യൂയോർക്ക്: ഒന്നര പതിറ്റാണ്ടിനുശേഷം യു.എസ് ഓപൺ ഫൈനലിൽ ഒരു നാട്ടുകാരൻ. അമേരിക്കയുടെ ടെയ്‍ലർ ഫ്രിറ്റ്സും ഇറ്റലിയുടെ ലോക ഒന്നാം നമ്പർ യാനിക് സിന്നറും ഇന്ന് പുരുഷ സിംഗിൾസ് ഫൈനലിൽ ഏറ്റുമുട്ടും.
ബ്രിട്ടന്റെ ജാക് ഡ്രാപ്പറെ 7-5, 7-6, 6-2 എന്ന സ്കോറിന് തോൽപിച്ചാണ് സിന്നർ കലാശപ്പോരിലേക്ക് കുതിച്ചത്. യു.എസ് ഓപണിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇറ്റാലിയുടെ പുരുഷ താരം യു.എസ് ഓപണിന്റെ ഫൈനലിലെത്തുന്നത്.
കളിക്കൂട്ടുകാർ തമ്മിലുള്ള മത്സരമായിരുന്നു രണ്ടാം സെമി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 7-5, 4-6, 6-4, 6-1 എന്ന സ്കോറിനാണ് ടെയ്‍ലർ ഫ്രിറ്റ്സ് സഹതാരം ഫ്രാൻസിസ് തിയാഫോയെ തോൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.