Posted On
date_range Updated On
date_range യു.എസ് ഓപൺ: ഖചനോവ്, റൂഡ്, ഗാർസിയ, ജാബിയർ സെമിയിൽ
ന്യൂയോർക്: റഷ്യയുടെ കാരൻ ഖചനോവ്, നോർവേക്കാരൻ കാസ്പർ റൂഡ്, ഫ്രഞ്ച് താരം കരോലിൻ ഗാർസിയ, തുനീഷ്യക്കാരി ഒൻസ് ജാബിയർ എന്നിവർ യു.എസ് ഓപൺ സെമിഫൈനലിൽ പ്രവേശിച്ചു. അഞ്ചു സെറ്റ് നീണ്ട പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആസ്ട്രേലിയയുടെ നിക് കിർഗിയോസിനെ 7-5, 4-6, 7-5, 6-7 (3/7), 6-4 സ്കോറിനാണ് ഖചനോവ് വീഴ്ത്തിയത്. സെമിയിൽ റൂഡുമായി ഏറ്റുമുട്ടും. ഇറ്റലിയുടെ മറ്റേയേ ബെരേറ്റിനിയെ 6-1, 6-4, 7-6 (7/4)നാണ് റൂഡ് തോൽപിച്ചത്.
വനിത സിംഗ്ൾസിൽ ആതിഥേയ താരം കോകോ ഗോഫിന്റെ വിജയയാത്രക്ക് ഗാർസിയ ക്വാർട്ടറിൽ അന്ത്യമിട്ടു. 6-3, 6-4 സ്കോറിനാണ് അമേരിക്കക്കാരി വീണത്. സെമിയിൽ ഒൻസ് ജാബിയറിനെ നേരിടും. ഓസീസ് താരം അജില തോംലിജാനോവികിനെ 6-4, 7-6(4) നെ തോൽപിച്ചാണ് ജാബിയർ യു.എസ് ഓപൺ അവസാന നാലിൽ ഇടംകണ്ടെത്തുന്ന ആദ്യ അറബ് വനിതയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.