കാ​ർ​ലോ​സ് അ​ൽ​കാ​ര​സ് മത്സരത്തിനിടെ

യു.എസ് ഓപൺ: അൽകാരസ്, സബാലെങ്ക പ്രീക്വാർട്ടറിൽ

ന്യൂയോർക്: നിലവിലെ ചാമ്പ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസ് യു.എസ് ഓപൺ ടെന്നിസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ ബ്രിട്ടന്റെ ഡാനിയൽ ഇവാൻസിനെയാണ് അൽകാരസ് തോൽപിച്ചത്.

സ്കോർ: 6-2, 6-3, 4-6, 6-3. റഷ്യക്കാരൻ ഡാനിൽ മെദ്‍വദേവ് 6-2, 6-2, 7-6ന് അർജന്റീനയുടെ സെബാസ്റ്റ്യൻ ബയേസിനെയും ഇറ്റലിയുടെ ജാനിക് സിന്നർ 6-3, 2-6, 6-4, 6-2ന് സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്കയെയും റഷ്യക്കാരൻ ആന്ദ്രെ റബ് ലോവ് 3-6, 6-3, 6-1, 7-5ന് ഫ്രാൻസിന്റെ ആർതർ റിൻഡർനേഷിനെയും ജർമനിയുടെ അലക്സാൻഡർ സ്വരേവ് 6-7, 7-6, 6-1, 6-1ന് ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെയും തോൽപിച്ച് അവസാന 16ലെത്തി.

വനിതകളിൽ രണ്ടാം സീഡ് ബെലറൂസുകാരി അരീന സബാലെങ്ക 6-1, 6-1ന് ഫ്രാൻസിന്റെ ക്ലാര ബ്യൂറെലിനെയും തുനീഷ്യയുടെ ഒൻസ് ജാബിയർ 5-7, 7-6, 6-3ന് ചെക് റിപ്പബ്ലിക്കിന്റെ മേരി ബൂസ്കോവയെയും പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ കടന്നു.

Tags:    
News Summary - US Open: Alcarez, Sabalenka in prequarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.